പത്തനാട് ആക്രമണ പരമ്പര; നാലുപേർ പിടിയിൽ
text_fieldsകങ്ങഴ: പത്തനാട് മേഖലയിൽ ആക്രമണങ്ങൾ നടത്തിയ സംഭവത്തിൽ വിവിധ കേസുകളിലെ പ്രതികൾ കൂടിയായ നാലുപേരെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കൊറ്റൻചിറ അബിൻ (23), വാഴൂർ ചാമംപതാൽ ഇടയകുളത്ത് വിമൽ (21), ചാമംപതാൽ കൊങ്ങണാമണ്ണിൽ ജഗന്നാഥൻ (22), സൗത്ത് പാമ്പാടി കയത്തുങ്കൽ പാറപ്പറമ്പിൽ ചിന്തു രാമകൃഷ്ണൻ (26) എന്നിവെരയാണ് പിടികൂടിയത്. പത്തനാട്ടെ െപട്രോൾപമ്പിൽ കത്തികാട്ടി ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതും ഇടയിരിക്കപ്പുഴ, ചാരംപറമ്പ് മുസ്ലിംപള്ളികൾക്കും വീടുകൾക്കും നേരെ ആക്രണം നടത്തിയതും ഇവർതന്നെയെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായവർക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം പൊലീസ് ഇവരെ കണ്ടെത്തിയെങ്കിലും ബൈക്കിൽ രക്ഷപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് മുതൽ തിങ്കളാഴ്ച പുലർച്ചവരെ നടത്തിയ തിരച്ചിനൊടുവിൽ മണിമലക്ക് സമീപത്തെ കംഫർട്ട് സ്റ്റേഷനിൽനിന്നാണ് പിടികൂടിയത്. പൊലീസിനുനേരെ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെടുത്തി. ഇവരിൽനിന്ന് പിടിച്ചെടുത്ത ബൈക്ക് മണർകാട്നിന്ന് മോഷ്ടിച്ചതായി കണ്ടെത്തി. പാമ്പാടിയിൽ ഇവരുടെ നേതൃത്വത്തിൽ ബൈക്ക് മോഷണം നടന്നിട്ടുണ്ട്. വായ്പൂരിൽനിന്ന് വീട്ടമ്മയുടെ മാല പൊട്ടിച്ചതും ഇവർ തന്നെയാണന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു.
പത്തനാട് മേഖലയിൽ പതിവായി ഉണ്ടാകുന്ന ആക്രമണസംഭവങ്ങൾക്ക് പിന്നിൽ ഇവരാണെന്ന് കറുകച്ചാൽ പൊലീസ് പറഞ്ഞു. സി.ഐ കെ.എൽ. സജിമോൻ, എസ്.ഐമാരായ ബോബി വർഗീസ്, വിജയകുമാർ, സിബിച്ചൻ, രാജഗോപാൽ, സി.പി.ഒമാരായ ലിജോ കെ.ജോസഫ്, അജിത് മോഹൻ, വിനീത് ആർ. നായർ, സ്വരാജ് രാജപ്പൻ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.