'മതവിദ്വേഷം വളര്‍ത്തി വർഗീയ ചേരിതിരിവ് ഉണ്ടാക്കിയാണ് സി.പി.എം വിജയം നേടിയത്'
text_fieldsപത്തനംതിട്ട: മതവിദ്വേഷം വളര്‍ത്തി വർഗീയ ചേരിതിരിവ് ഉണ്ടാക്കിയാണ് ജില്ലയിൽ സി.പി.എം വിജയം നേടിയിരിക്കുന്നതെന്നും അത് താൽക്കാലികം മാത്രമാണെന്നും ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്. കോൺഗ്രസിന് ജില്ലയിൽ വലിയ കോട്ടം ഉണ്ടായിട്ടില്ല. രാഷ്ട്രീയ അധമ സംസ്കാരത്തിനെതിരെ കോണ്‍ഗ്രസ് ശനിയാഴ്ച ജില്ലയില്‍ ശക്തമായ പ്രചാരണം നടത്തുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം രാഷ്ട്രീയ അധാർമികതയുടെ പര്യായമായി ജില്ലയില്‍ മാറി. പത്തനംതിട്ട നഗരസഭയിലെ എസ്.ഡി.പി.ഐ ബന്ധത്തിനെതിരെ ഘടകകക്ഷിയായ സി.പി.ഐ പരസ്യ നിലപാട് സ്വീകരിക്കുകയും എല്‍.ഡി.എഫ് യോഗം ബഹിഷ്കരിക്കുകയും ചെയ്തു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് വന്നു സംസാരിച്ചിട്ടും സി.പി.ഐ നിലപാട് മാറ്റിയിട്ടില്ല.
ബൂത്തുകള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നടത്തുന്ന ഭവന സന്ദര്‍ശന പരിപാടിയില്‍ സി.പി.എമ്മിെൻറ വര്‍ഗീയ അജണ്ടകള്‍ തുറന്നുകാട്ടും. കേവലം മൂന്ന് അംഗങ്ങള്‍ മാത്രമുള്ള എസ്.ഡി.പി.ഐക്ക് എങ്ങനെയാണ് ഒരു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷപദവി ലഭിച്ചതെന്ന് പകല്‍പോലെ വ്യക്തമാണ്. കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെയാണ് സി.പി.എം ഭരിക്കുന്നത്. ജില്ലയില്‍ എസ്.ഡി.പി.ഐ മത്സരിച്ച വാര്‍ഡുകളില്‍ സി.പി.എമ്മിന് വോട്ടുകള്‍ കുറവായിരുന്നു. സി.പി.എമ്മിെൻറ പരമ്പരാഗത വോട്ടുകള്‍ എസ്.ഡി.പി.ഐക്ക് മറിച്ചുകൊടുത്തു.
റാന്നി പഞ്ചായത്തില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മില്‍ മുദ്രപ്പത്രത്തില്‍ കരാറുണ്ടാക്കി. വാര്‍ത്തസമ്മേളനത്തില്‍ ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. എ. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ജാസിംകുട്ടി, അഡ്വ. വി.ആര്. സോജി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.