ആദ്യം ചിഹ്നത്തിന് കത്ത് നൽകി, ഒടുവിൽ പിടിച്ചെടുത്ത് നശിപ്പിച്ചു; പുലിവാൽ പിടിച്ച് പത്തനംതിട്ട ഡി.സി.സി പ്രസിഡൻറ്
text_fieldsഅടൂര്‍: കോൺഗ്രസ് സ്ഥാനാർഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കാൻ ലെറ്റർപാഡിൽ കത്ത് നൽകിയതും ഒടുവിൽ പിടിച്ചെടുത്ത് നശിപ്പിച്ചും ഡി.സി.സി പ്രസിഡൻറ്.
വരണാധികാരിക്ക് മുന്നിൽ വെച്ച് ഡി.സി.സി പ്രസിഡൻറ് നടത്തിയ 'ഷോ' പൊലീസ് കേസിലും കലാശിച്ചു. പത്തനംതിട്ട ഡി.സി.സി പ്രസിഡൻറ് ബാബു ജോർജിനെതിരെയാണ് അടൂർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് അടൂര്‍ അസിസ്റ്റൻറ് രജിസ്ട്രാറിെൻറ ഓഫിസിലായിരുന്നു സംഭവം.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് എഴാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷീന ഫാത്തിമക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കണമെന്നുള്ള കത്ത് വരണാധിക്കാരിക്ക് നല്‍കിയിരുന്നു. നവംബര്‍ 19നാണ് കത്ത് നല്‍കിയത്. പത്രിക പിന്‍വലിക്കേണ്ട ദിവസമായ തിങ്കളാഴ്ച ഡി.സി.സി പ്രസിഡൻറ് വരണാധികാരിയുടെ ഓഫിസിലെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കരുതെന്ന് അറിയിച്ചു.
വരണാധികാരി ഡി.സി.സി പ്രസിഡൻറിെൻറ ശിപാര്‍ശ കത്ത് കാണിച്ചപ്പോള്‍ കത്ത് ബലമായി പിടിച്ചുവാങ്ങി അതില്‍ പേന കൊണ്ട് കാന്‍സല്‍ എന്ന് എഴുതി. ഏഴാം വാര്‍ഡിലെ സീറ്റ് മുസ്ലിം ലീഗിനാണ് എന്നായിരുന്നു ബാബു ജോര്‍ജിെൻറ നിലപാട്. സീറ്റും ചിഹ്നവും പാര്‍ട്ടി അനുവദിച്ചിട്ട് അവസാന നിമിഷം പ്രസിഡൻറ് സ്വീകരിച്ച നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഷീന ഫാത്തിമയും പ്രവര്‍ത്തകരും പറയുന്നു.
ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നും രേഖകള്‍ നശിപ്പിച്ചെന്നും കാട്ടി വരണാധികാരി അടൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സമ്മർദങ്ങള്‍ക്ക് വഴങ്ങാതെ തിങ്കളാഴ്ച രാത്രി വൈകി അടൂര്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.