പത്തനംതിട്ടയിൽ രണ്ടില തണലിൽ എൽ.ഡി.എഫ്
text_fieldsപത്തനംതിട്ട: ജില്ലയിൽ എൽ.ഡി.എഫ് കൈവരിച്ചത് അപ്രതീക്ഷിത നേട്ടം. കേരള കോൺഗ്രസ് ജോസ് കെ. മാണിയുടെ വരവും യു.ഡി.എഫിെൻറ സംഘടന ദൗർബല്യങ്ങളുമാണ് എൽ.ഡി.എഫിന് തുണയായത്. ശബരിമല യുവതീ പ്രവേശന വിഷയം ബി.െജ.പിക്കും തുണയായി.
യു.ഡി.എഫിെൻറ തട്ടകമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പത്തനംതിട്ടയിൽ അത് പഴങ്കഥയാണെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ അഞ്ചിൽ നാല് സീറ്റും എൽ.ഡി.എഫ് നേടിയിരുന്നു. ഉപതെരെഞ്ഞടുപ്പിൽ കോന്നിയും അവർ സ്വന്തമാക്കിയതോടെ യു.ഡി.എഫിെൻറ അടിത്തറ ഇളകി. കോൺഗ്രസിലെ തമ്മിലടിയും പാളയത്തിൽപടയുമെല്ലാമാണ് യു.ഡി.എഫിനെ തളർത്തുന്നത്. കോന്നി ഉപതെരെഞ്ഞടുപ്പിൽ അത് കേരളം കണ്ടതാണ്. നിയമസഭാ മണ്ഡലങ്ങളിൽ ഇടത്തോട്ട് തിരിഞ്ഞവർ പിന്നീട് യു.ഡി.എഫിനോട് അടുക്കുന്നില്ല എന്നാണ് വെളിവാകുന്നത്. ക്രിസ്ത്യൻ വിഭാഗം ഏറെയുള്ള ഇവിടെ കേരളകോൺഗ്രസ് ജോസ് വിഭാഗത്തിെൻറ വരവ് രാഷ്ട്രീയമായി എൽ.ഡി.എഫിന് അനുഗ്രഹമായി. ജോസിന് വലിയ അടിത്തറയൊന്നുമില്ലെങ്കിലും എൽ.ഡി.എഫിനെ തൊടാൻമടിച്ചുനിന്ന ക്രൈസ്തവരും എൽ.ഡി.എഫിനോട് അടുക്കുന്നതിന് ജോസ് പ്രേരണയായി. എന്നിരുന്നാലും ജില്ലയിൽ ജോസ് വിഭാഗത്തിനെക്കാൾ സീറ്റുകൾ നേടാനായത് ജോസഫ് വിഭാഗത്തിനാണ്.
അടിത്തട്ടിൽ വാർഡുതലത്തിൽ യു.ഡി.എഫിന് കാര്യമായ പ്രവർത്തനമുണ്ടായില്ല. വാർഡുകളിൽ മത്സരിച്ചവർ അവർക്ക് വേണ്ടിമാത്രമാണ് വോട്ടു ചോദിച്ചത്. ജില്ല, ബ്ലോക്ക് സ്ഥാനാർഥികൾക്ക് വോട്ട് ചോദിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. ഒപ്പം വിമതരും ശാപമായി. ചിട്ടയായ പ്രവർത്തനമാണ് എൽ.ഡി.എഫിെൻറ തിളക്കമാർന്ന വിജയത്തിനിടയാക്കിയത്.
ശബരിമല വിഷയമാണ് എൻ.ഡി.എ പ്രധാനമായും ഉന്നയിച്ചത്. ശബരിമല യുവതീ പ്രവേശന സമരകാലത്ത് ഏറ്റവും വലിയ സമരം നടന്നത് പന്തളത്തായിരുന്നു. അതിനൊപ്പം ക്രൈസ്തവ സഭകളിൽ ചിലരുടെ പിന്തുണയും നേടാൻ അവർക്ക് കഴിഞ്ഞതായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണ മൂന്നു ഗ്രാമപഞ്ചായത്തുകളിൽ എൻ.ഡി.എ ഭരണമുണ്ടായിരുന്നു. ഇത്തവണ അഞ്ചിടത്ത് ഏറ്റവും വലിയ കക്ഷി എൻ.ഡി.എയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.