പത്തനംതിട്ട: എൽ.ഡി.എഫിൽ ചിത്രം തെളിയുന്നു, യു.ഡി.എഫിൽ തർക്കം
text_fieldsപത്തനംതിട്ട: നിയമസഭ തെരെഞ്ഞടുപ്പിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ എൽ.ഡി.എഫിൽ ചിത്രം തെളിയുന്നു. യു.ഡി.എഫിൽ അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസിലെ മുതിർന്ന അംഗം പി.ജെ. കുര്യൻ മത്സരിക്കാനിെല്ലന്ന് അറിയിച്ചു.
താഴെത്തട്ടിൽ ചർച്ച നടത്തിയ ശേഷമേ സ്ഥാനാർഥികളെ തീരുമാനിക്കൂ എന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രതീക്ഷ പകരുന്നു.
സ്ഥാനാർഥികളുടെ കാര്യത്തിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ശിപാർശ സംസ്ഥാന നേതൃത്വത്തിന് നൽകിയതോടെയും തിരുവല്ല സീറ്റ് ജനതാദളിനും അടൂർ സി.പി.ഐക്കും ആണെന്നതിൽ വ്യക്തതവരികയും ചെയ്തതോടെയുമാണ് എൽ.ഡി.എഫിലെ ഏകദേശ ചിത്രമായത്. ജില്ലയിൽ സി.പി.എം മത്സരിക്കുന്ന ആറന്മുള, കോന്നി മണ്ഡലങ്ങളിൽ നിലവിലെ എം.എൽ.എമാരായ വീണാ ജോർജിനെയും കെ.യു. ജനീഷ്കുമാറിനെയും മത്സരിപ്പിക്കാനാണ് ജില്ല സെക്രേട്ടറിയറ്റ് ശിപാർശ ചെയ്തിരിക്കുന്നത്.
റാന്നി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകരുതെന്നും അവിടെ രാജു എബ്രഹാമിനെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുമുണ്ട്.
ജില്ല നേതൃത്വത്തിെൻറ നിർദേശങ്ങൾ സംസ്ഥാന നേതൃത്വം തള്ളാൻ സാധ്യതയിെല്ലന്നാണ് കരുതുന്നത്. റാന്നി സീറ്റ് കേരള കോൺഗ്രസിന്എം നൽകിയാൽ സീറ്റ് നഷ്ടപ്പെടാൻ ഇടയാക്കുമെന്നാണ് സി.പി.എം ജില്ല നേതൃത്വത്തിെൻറ വിലയിരുത്തൽ.
അക്കാര്യം സംസ്ഥാന നേതൃത്വവും അംഗീകരിക്കുന്നുണ്ട്. ജനതാദളിന് നൽകിയ തിരുവല്ലയിൽ മാത്യു ടി. തോമസ് തെന്നയാകും സ്ഥാനാർഥി. അടൂരിൽ ചിറ്റയം ഗോപകുമാർ വീണ്ടും മത്സരത്തിനിറങ്ങുമെന്ന് സി.പി.ഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇത്തവണ മുകളിൽനിന്ന് സ്ഥാനാർഥികളെ കെട്ടിയിറക്കിെല്ലന്നാണ് കോൺഗ്രസ് പ്രവർത്തകർ കരുതുന്നത്. കോന്നിയിൽ വെടി നിർത്തൽ ലംഘിച്ച് അടൂർ പ്രകാശ് റോബിൻ പീറ്ററിനെ വീണ്ടും പിന്തുണച്ച് രംഗെത്തത്തിയതിനുപിന്നാലെ റോബിന് എതിരെ എ.ഐ.സി.സിക്ക് ഒരുകൂട്ടം ഡി.സി.സി അംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.
അതോടെ റോബിെൻറ കാര്യം അശ്ചിതത്വത്തിലായി. ഈഴവ സമുദായത്തിൽനിന്നുള്ള അംഗത്തെ കോന്നിയിൽ മത്സരിപ്പിക്കണമെന്നാണ് പരാതി നൽകിയവർ ആവശ്യെപ്പട്ടിരിക്കുന്നത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർഥികളാവും ഉണ്ടാവുകയെന്ന് ഡി.സി.സി നേതൃത്വം പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.