അമ്മ തളർന്ന് കിടക്കുന്നു; നിസ്സഹായരായി പറക്കമുറ്റാത്ത മക്കൾ
text_fieldsപത്തനംതിട്ട: ശരീരം തളർന്ന് കിടക്കുന്ന അമ്മക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് നിഖിലും നീതുവും. അമ്മയുടെ ചികിത്സക്ക് പണമില്ല. നിത്യവൃത്തിപോലും കഴിയുന്നത് നാട്ടുകാരുടെ സഹായംകൊണ്ടാണ്. അമ്മ രോഗബാധിതയായതോടെ ഇരുവരുടെയും പഠനവും മുടങ്ങി. ഓമല്ലൂർ വാഴമുട്ടം നെല്ലിക്കാകുന്നിൽ കിഴക്കേതിൽ എ. വൽസലയും (50) മക്കളുമാണ് തീരാ ദുരിതങ്ങളിൽപെട്ട് ഉഴലുന്നത്.
നട്ടെല്ലിന് അർബുദം ബാധിച്ചാണ് വത്സലയുടെ ശരീരം തളർന്നത്. മൂന്നു വർഷമായി തളർന്ന് കിടപ്പാണ്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഇവർ കൊടുന്തറയിലെ വാടക വീട്ടിലാണിപ്പോൾ കഴിയുന്നത്. വർഷങ്ങൾക്ക്മുേമ്പ ഭർത്താവ് ഉേപക്ഷിച്ച് പോയതാണ്. വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്. ഇതിനിടക്കാണ് അസുഖബാധിതയായത്. തളർന്ന് കിടക്കുന്നതിനാൽ ആഹാരം വാരിക്കൊടുക്കുകയാണ്.
നിഖിലിന് ഐ.ടി.ഐ പഠനവും അനുജത്തി നീതുവിന് പ്ലസ്ടു പഠനവും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരം മെഡിക്കൽകോളജിലെ ചികിത്സയിലാണ് വൽസല . ഇടക്ക് ആംബുലൻസ് വിളിച്ചാണ് ആശുപത്രിയിൽ പരിശോധനക്ക് പോകുന്നത്. ഇതിന് വലിയ തുക വേണ്ടിവരുന്നു.
നാട്ടുകാരുടെ സഹായംകൊണ്ടാണ് മരുന്ന് വാങ്ങുന്നത്. കുടുംബം വലിയ ദുരിതത്തിലാണെന്ന് ഓമല്ലൂർ എട്ടാം വാർഡംഗം ഷാജിജോർജ് പറഞ്ഞു. ചികിത്സക്കും ഭക്ഷണത്തിനുംപോലും വക ഇല്ലാതെ കഷ്ടപ്പെടുകയാെണന്നും അദ്ദേഹം പറഞ്ഞു. ചികിത്സക്കായി സഹായം ലഭിക്കുെമന്ന
പ്രതീക്ഷയിൽ ഓമല്ലൂർ എസ്.ബി.ഐ ശാഖയിൽ വത്സല അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67260915366. ഐ.എഫ്.എസ്.സി : എസ്.ബി.ഐ.എൻ 0070331. ഫോൺ: 9048382969.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.