നാൽപ്പത്തിയഞ്ച് ദിവസത്തിനുശേഷം പത്തനംതിട്ടയിലെ രോഗിയുടെ പരിശോധന ഫലം നെഗറ്റീവ്
text_fieldsപത്തനംതിട്ട: കോവിഡ് ബാധിച്ച് ഒന്നരമാസമായി ചികിത്സയിലായിരുന്ന പത്തനംതിട്ടയിലെ 62 കാരിയുടെ പരിശോധന ഫലം നെ ഗറ്റുവായി. തുടർച്ചയായ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവായതോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം ഇവരുടെ ഡി സ്ചാർജ് സംബന്ധിച്ച തീരുമാനം എടുക്കും.
നാൽപത്തിയഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇവരുടെ പരിശോധന ഫലം നെഗറ്റീവാകുന്നത്. മാർച്ച് എട്ടിനാണ് പത്തനംതിട്ട വടശേരിക്കര സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മാർച്ച് 10ന് ഇവർക്ക് രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ശേഖരിച്ച രക്തസ്രവ സാമ്പിളുകളുടെ പരിശോധന ഫലമാണ് തുടർച്ചയായി നെഗറ്റീവായത്. ഇവരുടെ ആദ്യഘട്ട ചികിത്സയിൽ ഫലം കാണാത്തതിനെ തുടർന്ന് ഇവർക്ക് ഐവർവെക്ടിൻ മരുന്ന് പരീക്ഷിച്ചിരുന്നു. ഇറ്റലിയിൽനിന്നെത്തിയ റാന്നിയിലെ കുടുംബവുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് ഇവർക്ക് രോഗബാധ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.