രാജ്യത്ത് കൂടുതൽപേർ കോവിഡ് ചികിത്സയിലുള്ള 10 ജില്ലകളിൽ പത്തനംതിട്ട ഏഴാം സ്ഥാനത്ത്
text_fieldsപത്തനംതിട്ട: രാജ്യത്ത് കൂടുതൽപേർ കോവിഡ് ചികിത്സയിലുള്ള ജില്ലകളിൽ ഒന്നായി പത്തനംതിട്ട മാറിയിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ നിർജീവം. രാജ്യത്ത് ഏറ്റവും കൂടുതൽപേർ കോവിഡ് ചികിത്സയിലുള്ള 10 ജില്ലകളിൽ ഏഴാം സ്ഥാനത്താണ് ഇപ്പോൾ പത്തനംതിട്ട. ജില്ലയിൽ പ്രതിദിന കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.
നേരത്തേ 200ൽ താെഴയായിരുന്നു രോഗികളുടെ എണ്ണം. എന്നാൽ, കുറെ ആഴ്ചകളായി ഇത് 500ന് മുകളിൽ എത്തി. ചിലദിവസം 600ന് മുകളിലും എത്തുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ദിവസവും മൂന്നും നാലും പേർ കോവിഡ് ബാധിച്ച് മരിക്കുന്നുമുണ്ട്. പല സ്ഥലത്തെയും സി.എഫ്.എൽ.ടി.സികളുടെ പ്രവർത്തനം നിർത്തിയതോടെ വീടുകളിൽ തന്നെയാണ് രോഗികൾ കഴിയുന്നത്. ഇത് രോഗപ്പകർച്ചക്ക് വലിയ കാരണമാകുന്നു.
രോഗം ബാധിച്ചവർ ക്വാറൻറീൻ പാലിക്കുന്നുണ്ടോ എന്നുപോലും ആരും പരിശോധിക്കുന്നില്ല. വലിയ രോഗലക്ഷണങ്ങളില്ലാത്ത പലരും പുറത്തിറങ്ങി നടക്കുന്നുണ്ട്. രോഗബാധ കെണ്ടത്താൻ ആൻറിജൻ ടെസ്റ്റാണ് വ്യാപകമായി നടത്തുന്നത്. ആൻറിജൻ ടെസ്റ്റ് ഫലപ്രദമല്ലെന്ന് തെളിഞ്ഞതാണ്.
ശബരിമലയിൽ 48 മണിക്കൂറിനകം ലഭിച്ച ആൻറിജൻ നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. എന്നിട്ടും സന്നിധാനത്ത് രോഗബാധ വ്യാപകമായിരുന്നു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധെപ്പട്ടവരെ കണ്ടെത്താനും അവരെ ക്വാറൻറീനിലാക്കാനും ഒരു നീക്കവും നിലവിലില്ലാത്തതും പകർച്ചക്ക് ആക്കം കൂട്ടുന്നു. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമാണ് ടെസ്റ്റുകൾ നടത്തുന്നത്. ലക്ഷണമില്ലാത്ത രോഗികൾ നിരവധിയാണ്. ഇവരിൽനിന്ന് രോഗപ്പകർച്ച ഉണ്ടാകുന്നുമുണ്ട്.
കോവിഡ്ബാധ ഭീതിജനകമായി പെരുകിയ തമിഴ്നാട്ടിൽ ഇപ്പോൾ പ്രതിദിന രോഗികളുടെ എണ്ണം 500ഓളം മാത്രമാണ്. വ്യാപകമായി പരിശോധന നടത്തി രോഗികളെ കണ്ടെത്തി ക്വറൻറീനിലാക്കിയതിനാലാണ് തമിഴ്നാടിന് രോഗം നിയന്ത്രിക്കാനായത്. ഇവിടെയും അത്തരം പരിശോധനവേണമെന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും സർക്കാർ അത്തള്ളുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ, പൊതുപരിപാടികൾ, വിവാഹം തുടങ്ങിയ വിവിധ ആഘോഷപരിപാടികളിൽ എല്ലാം തിക്കുംതിരക്കുമാണ് കാണാൻ കഴിയുക. രാഷ്്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന യോഗങ്ങളും കോവിഡ് പരത്തുന്ന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
വരുംദിവസങ്ങളിൽ കർശന നിയന്ത്രങ്ങൾ ഉണ്ടായില്ലെങ്കിൽ ജില്ലയിൽ വലിയതോതിൽ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. രോഗവ്യാപനതോത് ജില്ലയില് ദിനംപ്രതി വര്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയില് പ്രതിരോധ നടപടി ഊര്ജിതപ്പെടുത്തുന്നതിന് കഴിഞ്ഞദിവസം തീരുമാനിച്ചിട്ടുണ്ട്.
പൊതുസമ്മേളനങ്ങള്, ഉത്സവങ്ങള്, മറ്റു മതപരമായ ചടങ്ങുകള്, വിവാഹം, മരണം തുടങ്ങി പൊതുജനങ്ങള് കൂടുതലായി എത്തിച്ചേരുന്നതോ പങ്കെടുക്കുന്നതോ ആയ സന്ദര്ഭങ്ങള് പരമാവധി ഒഴിവാക്കണം. വിവിധ ചടങ്ങുകളില് കോവിഡ് പ്രോട്ടോക്കോള് പാലിക്കുന്നുണ്ടെന്ന് പ്രദേശത്തെ ചുമതല വഹിക്കുന്ന സെക്ടറല് മജിസ്ട്രേറ്റുമാര് ഉറപ്പുവരുത്താനും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.