അയ്യപ്പ ഭക്തൻ കൊല്ലപ്പെെട്ടന്ന ആരോപണത്തിെനതിരെ ഹൈകോടതിയും
text_fieldsകൊച്ചി: ശബരിമലയിലെ സംഘർഷത്തിൽ പൊലീസ് നടപടിക്കിടെ അയ്യപ്പ ഭക്തൻ കൊല്ലപ്പെെട്ടന്ന ആരോപണത്തെ വിമർശിച്ച് ഹൈകോടതി. തങ്ങളുടെ അറിവിൽ പന്തളം സ്വദേശിയുടെ മരണം പൊലീസ് നടപടിയെ തുടർന്നല്ലെന്നും ശബരിമലയിൽ സംഘർഷമുണ്ടാക്കാൻ കോടതിയെ ഉപയോഗിച്ച് ശ്രമം നടത്തരുതെന്നും ഡിവിഷൻെബഞ്ച് വ്യക്തമാക്കി.
സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി പൊലീസാണെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് കൊച്ചി സ്വേദശി എസ്. ജയരാജ് കുമാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ശബരിമലയിൽ നടന്ന സംഘർഷത്തിനിടെ പൊലീസ് അതിക്രമത്തിൽ കാണാതായ ശിവദാസന്‍ എന്നയാളുടെ മൃതദേഹം ലഭിച്ചതായി ഹരജിക്കാരന് കോടതിയെ അറിയിച്ചു. എന്നാൽ, ഇയാള്‍ അപകടത്തില്‍ മരിച്ചതാണെന്നാണ് ഇതുവരെ മനസ്സിലായിട്ടുള്ളതെന്നും പൊലീസ് നടപടിയെ തുടർന്നാണ് മരിച്ചതെന്നതിന് തെളിെവാന്നും ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിലെ സംഘർഷത്തിലേക്ക് കോടതിയെ വലിച്ചിഴക്കരുതെന്നും മുന്നറിയിപ്പ് നൽകി. ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്കാന് നിര്‍ദേശം നല്‍കണമെന്ന വാദവും കോടതി തള്ളി.
സുപ്രീംകോടതി ഉത്തരവിെൻറ മറവിൽ ആക്ടിവിസ്റ്റുകളെയും നിരീശ്വരവാദികളെയും പൊലീസ് യൂനിഫോമില്‍ ശബരിമലയില്‍ കയറ്റിയെന്നാണ് ഹരജിക്കാരെൻറ ആരോപണം. ശബരിമലയുടെ പരിശുദ്ധി നശിപ്പിക്കാനുദ്ദേശിച്ചാണ് ഇൗ നടപടിയുണ്ടായത്. യഥാർഥ ഭക്തരെ തടങ്കലില്‍ വെക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസിനെതിരെ നടപടി വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.