വകുപ്പ് മന്ത്രി സ്വന്തം; പത്തനാപുരം കെ.എസ്.ആര്.ടി.സി ഡിപ്പോ വാടക ഭൂമിയില്‍
text_fieldsഡിപ്പോയുടെ വികസനത്തിന് ഒരു നടപടിയുമില്ലപത്തനാപുരം: വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് സ്വന്തമായി ഭൂമിയില്ല. ഡിപ്പോ പ്രവര്‍ത്തിക്കുന്നതാകട്ടെ പാട്ടത്തിനെടുത്ത ഗ്രാമപഞ്ചായത് വക സ്ഥലത്തും. പഞ്ചായത്തുമായി ഭൂമി സംബന്ധിച്ച് നടക്കുന്ന തർക്കങ്ങളെ തുടര്‍ന്ന് പല തവണ ഡിപ്പോ പൂട്ടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. പത്തനാപുരം ടൗണിലെ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള തടിഡിപ്പോക്ക് സമീപത്താണ് ഡിപ്പോ പ്രവര്‍ത്തിക്കുന്നത്.
2001ൽ 15 വർഷത്തേക്ക് പഞ്ചായത്ത് ഒരു രൂപക്ക് ലീസിന് നൽകിയ സ്ഥലമാണിത്. ഇടക്ക് കരാര്‍ പുതുക്കാത്തതിനാല്‍ കഴിഞ്ഞവര്‍ഷം സ്ഥലം ഒഴിയണമെന്ന് ട്രാന്‍സ്പോര്‍ട്ട് വകുപ്പിനോട് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടറുടെ ഉത്തരവിന്‍പ്രകാരം ഡിപ്പോ നിർത്തലാക്കാന്‍ ഉത്തരവും എത്തി. എന്നാല്‍, ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇതിനിടെ പഞ്ചായത്ത് സ്ഥലം കെ.എസ്.ആര്.ടി.സിക്ക് വിട്ടുനല്‍കിയാല്‍ മാത്രമേ കൂടുതല്‍ വികസനങ്ങള്‍ സാധ്യമാകൂ എന്ന നിലപാടും വകുപ്പ് കൈക്കൊണ്ടു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പത്തനാപുരത്തേക്ക് ഒരു കെ.എസ്.ആർ.ടി.സി ഡിപ്പോ സർക്കാർ അനുവദിച്ചത്.
അന്നുതന്നെ ഡിപ്പോക്ക് ആവശ്യമായ സ്ഥലം പൊതുമാര്‍ക്കറ്റിന്റെ വിസ്തൃതി കുറച്ച് കൊണ്ട് പഞ്ചായത്ത് നൽകുകയും ചെയ്തിരുന്നു. കരാർ പ്രകാരം ഒരു രൂപയാണ് കെ.എസ്.ആർ.ടി.സി പഞ്ചായത്തിന് വാടക നൽകേണ്ടത്.
ഗതാഗതവകുപ്പ് മന്ത്രിയായി കെ.ബി. ഗണേഷ്കുമാര് ചുമതലയേറ്റിട്ടും പത്തനാപുരം ഡിപ്പോയുടെ വികസനത്തിന് ഒരു നടപടിയുമില്ല. ഇതിനിടെ സമീപത്തെ വനഭൂമി കൂടി ഏറ്റെടുത്ത് ഡിപ്പോയുടെ വികസനം സാധ്യമാക്കാമെന്ന പ്രഖ്യാപനവും ഫലം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.