പാറ്റൂർ ഭൂമി ഇടപാട്: വിജിലൻസിന് വീണ്ടും കോടതി വിമർശനം
text_fieldsതിരുവനന്തപുരം: പാറ്റൂര്‍ ഭൂമി കേസില്‍ അന്വേഷണസംഘത്തിന് വിജിലന്‍സ് പ്രത്യേക കോടതിയുടെ അന്ത്യശാസനം. 15 ദിവസത്തിനകം ത്വരിതപരിശോധന റിപ്പോര്‍ട്ട് ഹാജരാക്കന്‍ വിജിലന്‍സ് ഡിവൈ.എസ്.പിയോട് കോടതി ആവശ്യപ്പെട്ടു. ഡിവൈ.എസ്.പി അജിത്തിനെ കോടതിയില്‍ വിളിച്ചുവരുത്തിയായിരുന്നു ഈ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ അനുമതിരേഖകള്‍ വി.എസ്. അച്യുതാനന്ദന്‍ ഹാജരാക്കി.
സ്വകാര്യ കമ്പനിക്ക് ഫ്ളാറ്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്താശ ചെയ്തെന്ന് ആരോപിച്ച് വി.എസ് സമര്‍പ്പിച്ച ഹരജിയിലാണ് വിജിലന്‍സിന് കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായത്. സര്‍ക്കാര്‍ ഭൂമിയുടെ കൈയേറ്റം സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്ത നടപടിയാണ് കോടതിയുടെ കുറ്റപ്പെടുത്തലിന് ഇരയായത്. സമാന പരാതിയില്‍ ലോകായുക്ത അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ളെന്ന് വിജിലന്‍സ് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2016 ആഗസ്റ്റ് 19ന് പരാതിയില്‍ ത്വരിതപരിശോധന ആരംഭിച്ചിരുന്നതായി വിജിലന്‍സ് അഭിഭാഷകന്‍ സമ്മതിച്ചു. ലോകായുക്ത അന്വേഷണം നിലനില്‍ക്കത്തെന്നെ, വിജിലന്‍സിന് കേസ് എടുക്കാമെന്ന അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശം വിജിലന്‍സിന് ലഭിച്ചിരുന്നതായി വി.എസിന്‍െറ അഭിഭാഷകന്‍ അറിയിച്ചു. വിജിലന്‍സ് നിയമോപദേശകരും ഇതേ നിലപാട് സ്വീകരിച്ചപ്പോള്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി.ശശീന്ദ്രന്‍െറ നിയമോപദേശം കേസ് എടുക്കേണ്ടതില്ളെന്നായിരുന്നു. ഈ അഭിഭാഷകന്‍ മാറിയിട്ടും അഡ്വക്കറ്റ് ജനറലിന്‍െറ ഉപദേശം മറികടന്ന് കേസ് എടുക്കേണ്ടതില്ളെന്ന നിലപാട് ഡിവൈ.എസ്.പി സ്വീകരിച്ചതായി വി.എസിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
നിര്‍ണായകരേഖകള്‍ ലഭിക്കാത്തതുമൂലമാണ് കേസ് എടുക്കാത്തതെന്ന് വിജിലന്‍സ് അഭിഭാഷകന്‍ അറിയിച്ചു. ഇതോടെയാണ് രേഖകള്‍ നല്‍കാന്‍ തയാറാണെന്ന് വി.എസിന്‍െറ അഭിഭാഷകന്‍ അറിയിച്ചത്. സ്വകാര്യകമ്പനിക്കുവേണ്ടി തര്‍ക്കഭൂമിയില്‍നിന്നും വാട്ടര്‍ അതോററ്റിയുടെ പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ ഉമ്മന്‍ ചാണ്ടി, ഭരത്ഭൂഷണ്‍ എന്നിവര്‍ അനുമതി നല്‍കിയ മൂന്ന് രേഖയും ഹാജരാക്കി. ഫ്ളാറ്റ് കമ്പനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റിക്കും നടപടി ത്വരിതപ്പെടുത്താന്‍ റവന്യൂവകുപ്പിനും നല്‍കിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ഫയല്‍ നോട്ടായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.