Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
governor
cancel
Homechevron_rightNewschevron_rightKeralachevron_rightഅർഹരായ എല്ലാ...

അർഹരായ എല്ലാ ഭൂരഹിതർക്കും പട്ടയം; കൈയേറ്റ ഭൂമി തിരിച്ചുപിടിക്കും

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: അ​ർ​ഹ​രാ​യ എ​ല്ലാ ഭൂ​ര​ഹി​ത​ർ​ക്കും ഇൗ ​സ​ർ​ക്കാ​റിെൻറ കാ​ല​ത്ത് പ​ട്ട​യം ന​ൽ​കു​മെ​ന്നും കൈ​യേ​റ്റ​ക്കാ​ർ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം ​െവ​ച്ചി​രി​ക്കു​ന്ന സ​ർ​ക്കാ​ർ ഭൂ​മി തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം. ഒ​രു വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ക​ണ​ക്കാ​ക്കു​ന്ന​തി​ന് 'യൂ​നീ​ക്ക് ത​ണ്ട​പ്പേ​ർ സം​വി​ധാ​നം' ന​ട​പ്പാ​ക്കും.

ഇ​തി​ലൂ​ടെ ബി​നാ​മി ഇ​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ക്കാ​നും ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ൻ കീ​ഴി​ലു​ള്ള അ​ധി​ക ഭൂ​മി ക​ണ്ടെ​ത്താ​നും ക​ഴി​യും. ഈ ​ഭൂ​മി ഭൂ​ര​ഹി​ത​ർ​ക്ക് വി​ത​ര​ണം​ചെ​യ്യും.

മ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ:

•സ​മ​ഗ്ര​മാ​യ റ​വ​ന്യൂ പോ​ർ​ട്ട​ൽ വി​ക​സി​പ്പി​ക്കും

• റ​വ​ന്യൂ രേ​ഖ​ക​ളു​ടെ ഡി​ജി​റ്റൈ​സേ​ഷ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കും

•1543 വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ കൂ​ടി സ്മാ​ർ​ട്ടാ​ക്കും.

•റ​വ​ന്യൂ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള എ​ല്ലാ ഓ​ഫി​സു​ക​ളി​ലും ഇ-​ഓ​ഫി​സ് സം​വി​ധാ​നം ന​ട​പ്പാ​ക്കും

•വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള വെ​ബ്സൈ​റ്റു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നും ഭൂ​നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​മു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​നു​ക​ൾ ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കും

•ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ലാ​ൻ​ഡ്​ ​െറ​ക്കോ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം എ​ല്ലാ വി​ല്ലേ​ജു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും

•റ​വ​ന്യൂ, ര​ജി​സ്ട്രേ​ഷ​ൻ, സ​ർ​വേ വ​കു​പ്പു​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു പൊ​തു​വേ​ദി വി​ക​സി​പ്പി​ക്കും.

1000 ഗുണഭോക്താക്കൾക്ക് ഗൃഹശ്രീ ഭവനനിർമാണ പദ്ധതി

20 കോ​ടി രൂ​പ വ​ക​യി​രു​ത്തി 1000 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ബ്സി​ഡി ന​ൽ​കി 'ഗൃ​ഹ​ശ്രീ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി' ഹൗ​സി​ങ് ബോ​ർ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന് ന​യ​പ്ര​ഖ്യാ​പ​നം.

തു​ട​ർ​ച്ച​യാ​യ വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്കും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കും വാ​ട​ക​ക്ക് താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി 'ആ​ശ്വാ​സ്' റെൻറ​ൽ സ്കീം ​ഏ​ർ​പ്പെ​ടു​ത്തും. തൊ​ടു​പു​ഴ​യി​ൽ കി​ൻ​ഫ്ര ഒ​രു സ്പൈ​സ​സ് പാ​ർ​ക്ക് വി​ക​സി​പ്പി​ക്കും.

മ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

• കൊ​ച്ചി-​പാ​ല​ക്കാ​ട് വ്യ​വ​സാ​യി​ക ഇ​ട​നാ​ഴി വി​ക​സി​പ്പി​ക്കും

• കൊ​ച്ചി- ബം​ഗ​ളൂ​രു വ്യ​വ​സാ​യി​ക ഇ​ട​നാ​ഴി​യു​ടെ വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്കും. ഈ ​സം​രം​ഭം 20,000 കോ​ടി​യു​ടെ നി​ക്ഷേ​പ​വും 15000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്​​ടി​ക്കും.

• പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ കി​ൻ​ഫ്ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ് റൈ​സ് ടെ​ക്നോ​ള​ജി പാ​ർ​ക്കു​ക​ൾ

കൃഷി ഭവനുകൾ സ്​മാർട്ടാക്കും

* സം​സ്​​ഥാ​ന​ത്തെ എ​ല്ലാ കൃ​ഷി ഭ​വ​നു​ക​ളും സ്​​മാ​ർ​ട്ട്​ കൃ​ഷി ഭ​വ​നു​ക​ളാ​ക്കും

*പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്​​ത​ത നേ​ടും

*നെ​ൽ​കൃ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ബ്ലോ​ക്ക്​​ത​ല മോ​ണി​റ്റ​റി​ങ്​ ക​മ്മി​റ്റി

*പു​തി​യ ബ്ലോ​ക്ക് ത​ല ​േകാ​ൾ സെൻറ​റു​ക​ൾ

*24 മ​ണി​ക്കൂ​ർ മൃ​ഗ​സം​ര​ക്ഷ​ണ ​േസ​വ​ന​ങ്ങ​ൾ 77 താ​ലൂ​ക്കു​ക​ളി​ലും വ്യാ​പി​ക്കും

*പ​ശ്ശോ​ല​യി​ൽ ആ​ടു​ക​ൾ​ക്കാ​യു​ള്ള പു​തി​യ മി​ക​വി​െൻറ കേ​ന്ദ്രം

*മൃ​ഗ​സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ​ക്ക്​ ആം​ബു​ല​ൻ​സ്​ സം​വി​ധാ​നം

*പ​രി​വ​ർ​ത്തി​ത ക്രൈ​സ്​​ത​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും

*യു​വ​സം​രം​ഭ​ക​ർ​ക്കും സേ​വ​ന​ദാ​താ​ക്ക​ൾ​ക്കും വേ​ണ്ടി 25 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കും

*കേ​ര​ള ബാ​ങ്കി​െൻറ സേ​വ​ന ശൃം​ഖ​ല​യി​ൽ മ​ല​പ്പു​റ​ത്തെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മം തു​ട​രും

*എ​ല്ലാ ജി​ല്ല​ക​ളി​ലും സ​ഹ​ക​ര​ണ ച​ന്ത​ക​ൾ

*കേ​ര​ള സാം​സ്​​കാ​രി​ക മ്യൂ​സി​യം ഇൗ ​സാ​മ്പ​ത്തി​ക​വ​ർ​ഷം

*ഇ-​ഗ​വേ​ണ​ൻ​സ്​ രം​ഗ​ത്ത്​ ഗ​വേ​ഷ​ണ കേ​ന്ദ്രം ആ​രം​ഭി​ക്കും

*കാാ​ലാ​സ്​​ഥ വ്യ​തി​യാ​ന​ത്തി​ന്മേ​ലു​ള്ള സം​സ്​​ഥാ​ന ക​ർ​മ​പ​ദ്ധ​തി പ​രി​ഷ്​​ക​രി​ക്കും

*മ​യ​ക്കു​മ​രു​ന്നി​െൻറ ദു​രു​​പ​യോ​ഗം ത​ട​യാ​ൻ ത​േ​ദ്ദ​ശ​ത​ല​ത്തി​ൽ വി​മു​ക്തി ജാ​ഗ്ര​ത സ​മി​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കും

*വേ​ലി​യേ​റ്റ രേ​ഖ​ക്ക​ടു​ത്ത്​ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള പു​ന​ർ​ഗേ​ഹം പ​ദ്ധ​തി ത്വ​രി​ത​പ്പെ​ടു​ത്തും

*തു​റ​മു​ഖ​ങ്ങ​ളു​ടെ ആ​ധു​നി​ക​വ​ത്​​ക​ര​ണ​ത്തി​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര, ത​ങ്ക​ശേ​രി, കാ​യം​കു​ളം തു​റ​മു​ഖ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും

*പ​ര​പ്പ​ന​ങ്ങാ​ടി​യി​ലും ചെ​ത്തി​യി​ലും പു​തി​യ മ​ൽ​സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ൾ നി​ർ​മി​ക്കും.

15 മേഖലകളിൽ തൊഴിൽശ്രേഷ്ഠ പുരസ്കാരം

ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും തൊ​ഴി​ലാ​ളി​ക​ളു​ടെ നൈ​പു​ണ്യം ഉ​യ​ർ​ത്താ​നു​മാ​യി 15 തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ​ശ്രേ​ഷ്​​ഠ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ന​യ​പ്ര​ഖ്യാ​പ​നം. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ തൊ​ഴി​ൽ​ദാ​യ​ക കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കും. ഇ​ല​ക്ട്രോ​ണി​ക് വി​വ​ര സാ​ങ്കേ​തി​ക വ​കു​പ്പ് വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഓ​പ​ൺ സോ​ഴ്സ് പ്ലാ​റ്റ്ഫോം വ​ഴി വ​ർ​ഷം കു​റ​ഞ്ഞ​ത് ഒ​രു ല​ക്ഷം തൊ​ഴി​ൽ സൃ​ഷ്​​ടി​ക്കും.

അ​ഞ്ച് വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ അ​ഞ്ചു​ല​ക്ഷം തൊ​ഴി​ൽ സ്ഥി​രാ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ക​ഴി​യും. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം സം​സ്ഥാ​ന​ത്തു​ട​നീ​ളം 96 'സ​മു​ന്ന​തി തൂ​ശ​നി​ല മി​നി ക​ഫേ' ആ​രം​ഭി​ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ പ്ര​ഖ്യാ​പി​ച്ചു.

മ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

•പ്ര​വാ​സി ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി തു​ട​രും

•തൃ​ശൂ​ർ പു​ത്തൂ​രി​ലെ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കിെൻറ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2022ഓ​ടെ പൂ​ർ​ത്തി​യാ​ക്കും.

•സ്കൂ​ൾ, കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ൽ 'വി​ദ്യാ​വ​നം' എ​ന്ന പേ​രി​ൽ 500 ചെ​റു​വ​ന​ങ്ങ​ൾ സ്ഥാ​പി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, റ​സി​ൻ​റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, മ​റ്റ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 'ന​ഗ​ര​വ​നം' സ്ഥാ​പി​ക്കും.

•ഡ​ൽ​ഹി​യി​ലെ ട്രാ​വ​ൻ​കൂ​ർ പാ​ല​സിെൻറ ന​വീ​ക​ര​ണം എ​ൻ.​ബി.​സി.​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കും.

•സ​ർ​ക്കാ​റിെൻറ ന​യ​ങ്ങ​ളോ​ടും പ​ദ്ധ​തി​ക​ളോ​ടും കൂ​ട്ടു​ചേ​ർ​ന്ന്​ നി​ൽ​ക്കു​ന്ന​തും ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളോ​ട് ചേ​ർ​ന്നു​പോ​കു​ന്ന​തു​മാ​യ വി​ഷ​ൻ ഡോ​ക്യു​മെൻറ് 2030 ന​ട​പ്പ്​ സാ​മ്പ​ത്തി​ക വ​ർ​ഷം ത​യാ​റാ​ക്കും.

•ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തിെൻറ ആ​ഴം ആ​റ് മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ക്കാ​ൻ 60 കോ​ടി ചെ​ല​വ് വ​രു​ന്ന ക്യാ​പി​റ്റ​ൽ ഡ്രെ​ഡ്​​ജി​ങ് ഏ​റ്റെ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു.

•ആ​ഴീ​ക്ക​ലി​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് തു​റ​മു​ഖ​ത്തിെൻറ ശി​ലാ​സ്ഥാ​പ​നം ഇൗ​വ​ർ​ഷം ര​ണ്ടാം​പ​കു​തി​യി​ൽ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

പോഷകാഹാര സുരക്ഷക്ക് അരി

തി​രു​വ​ന​ന്ത​പു​രം: പോ​ഷ​കാ​ഹാ​ര​സു​ര​ക്ഷ എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ ഫോ​ർ​ട്ടി​ഫൈ​ഡ് അ​രി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത എ​ല്ലാ ഗോ​ത്ര, കു​ടി​യേ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലും മൊ​ബൈ​ൽ റേ​ഷ​ൻ​ക​ട​ക​ൾ വ്യാ​പി​പ്പി​ക്കും. സെൻറ​ർ ഫോ​ർ ഫു​ഡ് റി​സ​ർ​ച്ച് ആ​ൻ​ഡ് ​െഡ​വ​ല​പ്െ​മ​ൻ​റി​നെ ശ​ക്തി​പ്പെ​ടു​ത്തി യു​വ​ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കും. സ്വ​ർ​ണ​ത്തിെൻറ മാ​റ്റു​നോ​ക്ക​ലും പ​രി​ശോ​ധ​ന​ക്കു​മാ​യി തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ലാ​ബു​ക​ൾ സ്ഥാ​പി​ക്കും

* വേ​ഗ​ത്തി​ൽ കേ​ടു​വ​രു​ന്ന കൃ​ഷി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​കാ​ലാ​വ​ധി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി നി​ർ​ജ​ലീ​ക​ര​ണ പ്ലാ​ൻ​റ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കും

* ഉ​പ​ഭോ​ക്തൃ ചൂ​ഷ​ണം ത​ട​യു​ന്ന​തി​നാ​യി 2019ലെ ​പു​തി​യ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം രൂ​പ​ത്തി​ലും ഉ​ള്ള​ട​ക്ക​ത്തി​ലും ന​ട​പ്പാ​ക്കും.

* നെ​ല്ല് സം​ഭ​ര​ണം ക​ർ​ഷ​ക​കേ​ന്ദ്രീ​കൃ​ത​മാ​ക്കും

* സ​പ്ലൈ​കോ​യു​ടെ ഹോം ​ഡെ​ലി​വ​റി ശൃം​ഖ​ല വ്യാ​പി​പ്പി​ക്കും. ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പിെൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തി​യ സാ​ങ്കേ​തി​ക ലാ​ബ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും.

സൈബർ ഡോമുകൾ ശക്തിപ്പെടുത്തും

വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യി​ടു​ന്ന​തി​ന്​ സൈ​ബ​ർ ഡോ​മു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ന​യ​പ്ര​ഖ്യാ​പ​നം. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും സൈ​ബ​ർ ഡോ​മു​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക.

ത​ല​സ്ഥാ​ന​ത്ത് ഹൈ​ടെ​ക് സൈ​ബ​ർ സു​ര​ക്ഷ​കേ​ന്ദ്രം സ്ഥാ​പി​ക്കും. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ നി​ർ​മി​ത ബു​ദ്ധി (ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്) പ​ദ്ധ​തി​ക​ൾ 2021-2022 വ​ർ​ഷ​ത്തി​ൽ ആ​രം​ഭി​ക്കും. വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ഷ്ക്രി​യ​മാ​ക്കു​ന്ന​തി​ന്​ ഒ​രു തീ​ര​ദേ​ശ പൊ​ലീ​സ് വി​ഭാ​ഗ​വും കൗ​ണ്ട​ർ ഇ​ൻ​റ​ലി​ജ​ൻ​സ് സെ​ല്ലും (സി.​ഐ.​സി) രൂ​പ​വ​ത്ക​രി​ക്കും. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷ ന​ൽ​കു​ന്ന​തി​ന് ഒ​രു സം​രം​ഭം ന​ട​പ്പാ​ക്കും. സൈ​ബ​ർ കു​റ്റാ​ന്വേ​ഷ​ണ​വി​ഭാ​ഗം, സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​വി​ഭാ​ഗ​വും എ​ന്നി​വ ആ​രം​ഭി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും ഗ​വ​ർ​ണ​ർ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി അക്രഡിറ്റേഷൻ സംവിധാനം

സ്വാ​ശ്ര​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഒ​രു സം​സ്ഥാ​ന​ത​ല അ​ക്ര​ഡി​റ്റേ​ഷ​ൻ സം​വി​ധാ​നം വ​ഴി ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തിെൻറ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത പ​രി​ഹ​രി​ക്കു​ന്ന​തി​ന് സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ലും പു​തി​യ കോ​ഴ്സു​ക​ളി​ലും ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ളി​ലും വ​ർ​ധ​വ് വ​രു​ത്തും. ഇ​തിെൻറ ഫ​ല​മാ​യി മൂ​ന്ന് മു​ത​ൽ നാ​ല് ല​ക്ഷം​വ​രെ അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം തു​ട​രു​ന്ന​തി​നു​ള്ള ഒ​രു അ​വ​സ​രം ല​ഭി​ക്കും.

മ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

*സ​ർ​വ​ക​ലാ​ശാ​ല വ​കു​പ്പു​ക​ളും കേ​ന്ദ്ര​ങ്ങ​ളും മി​ക​വിെൻറ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ത്തും

* ജീ​വി​ത നൈ​പു​ണ്യ​വി​ക​സ​ന​ത്തി​ന് കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തിെൻറ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തും

* ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കാ​ദ​മി​ക നി​ല​വാ​ര​വും ഭൗ​തി​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വും നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തും

ആഭ്യന്തര ഉൽപാദനം 13.1 ശതമാനമായി വർധിക്കും

അ​ടു​ത്ത അ​ഞ്ച്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്തി​െൻറ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​എ​സ്.​ഡി.​പി) 13.1 ശ​ത​മാ​ന​മാ​യി വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ന​യ​പ്ര​ഖ്യാ​പ​നം. ഉ​യ​ർ​ന്നു​വ​രു​ന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ഇൗ ​പ്ര​തീ​ക്ഷി​ത വ​ള​ർ​ച്ച​നി​ര​ക്ക്​ നേ​ടേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം ജി.​എ​സ്.​ഡി.​പി 3.62 ശ​ത​മാ​നം കു​റ​യു​മെ​ന്ന്​ ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. ഇൗ ​സാ​മ്പ​ത്തി​ക​വ​ർ​ഷം 6.60 ശ​ത​മാ​നം കു​ത്ത​നെ​യു​ള്ള സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച വീ​ണ്ടെ​ടു​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ൽ കോ​വി​ഡ്​ ഇൗ ​പ്ര​തീ​ക്ഷ​ക്ക്​ പ്ര​തി​ബ​ന്ധ​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ജി.​എ​സ്.​ഡി.​പി​യു​ടെ വ​ള​ർ​ച്ച​യി​ലു​ള്ള മാ​ന്ദ്യം റ​വ​ന്യൂ വ​രു​മാ​ന​ത്തി​ൽ പ്ര​തി​കൂ​ല ഫ​ല​ങ്ങ​ൾ കൊ​ണ്ടു​വ​രും. ഇൗ ​സാ​മ്പ​ത്തി​ക​വ​ർ​ഷം 37.87 ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ലോ​ക്​​ഡൗ​ൺ ഇ​തി​ന്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കും. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലെ വ​രു​മാ​ന​ന​ഷ്​​ട​വും ഉ​യ​ർ​ന്ന ​െച​ല​വ്​ ബാ​ധ്യ​ത​ക​ളും 'ഡെ​ഫി​സി​റ്റ്​ ല​ക്ഷ്യ​ങ്ങ​ൾ' താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​െ​വ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കി​യേ​ക്കു​മെ​ന്നും ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വെർച്വൽ ട്രൈബൽ എംപ്ലോയ്​മെൻറ്​ എക്​​സ്​േചഞ്ചുകൾ

പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സ്വ​കാ​ര്യ-​​പൊ​തു​മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ വെ​ർ​ച്വ​ൽ ട്രൈ​ബ​ൽ എം​പ്ലോ​യ്​​മെൻറ്​ എ​ക്​​േ​ച​ഞ്ച്​ സ്ഥാ​പി​ക്കു​മെ​ന്ന്​ ന​യ​പ്ര​ഖ്യാ​പ​നം. തൊ​ഴി​ലു​ട​മ​ക​ൾ, വ്യ​വ​സാ​യ​പ്ര​മു​ഖ​ർ, വ​കു​പ്പു​ക​ൾ, ​തൊ​ഴി​ലി​ല്ലാ​ത്ത ഗോ​ത്ര​യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​രെ​ ഇൗ ​പൊ​തു പ്ലാ​റ്റ്​​ഫോ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

*കു​റ​ഞ്ഞ​ത്​ 15000 ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കെ​ങ്കി​ലും അ​ക്കാ​ദ​മി​ക മി​ക​വ്​ നേ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 500 പു​തി​യ ക​മ്യൂ​ണി​റ്റി സ്​​റ്റ​ഡി സെൻറ​റു​ക​ൾ സ്ഥാ​പി​ക്കും.

*​േഗാ​ത്ര ജീ​വി​ക പ​ദ്ധ​തി​യി​ൽ 2021-22 സാ​മ്പ​ത്തി​ക​വ​ർ​ഷം 2000 ഗോ​ത്ര​യു​വ​ജ​ന​ങ്ങ​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കും.

*ഗ്രോ​ത്ര ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​ന്​ ​ൈട്ര​ബ​ൽ വി​ല്ലേ​ജ്​ മാ​ർ​ക്ക​റ്റു​ക​ൾ (അ​പ്​​ന മ​ണ്ഡി) സ്ഥാ​പി​ക്കും.

*ഇൗ ​സാ​മ്പ​ത്തി​ക വ​ർ​ഷം ​ൈല​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്തി 4000 വീ​ടു​ക​ൾ നി​ർ​മി​ക്കും.

*​ ഗോ​ത്ര​വാ​ത്സ​ല്യ​നി​ധി​യി​ൽ ഇൗ ​വ​ർ​ഷം 1000 ഒാ​ളം പെ​ൺ​കു​ട്ടി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തും.

*പാ​ല​ക്കാ​ട്​ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ (​െഎ.​എം.​എം.​എ​സ്​) ഇൗ ​വ​ർ​ഷം ത​ന്നെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

ഇടുക്കിയിൽ 780 മെഗാവാട്ടി​െൻറ രണ്ടാംഘട്ട പദ്ധതി

780 മെ​ഗാ​വാ​ട്ട്​ ശേ​ഷി​യു​ള്ള ഇ​ടു​ക്കി വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം 7000 കോ​ടി മു​ത​ൽ മു​ട​ക്കി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യ​പ​ന പ്ര​സം​ഗം. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന 170 മെ​ഗാ​വാ​ട്ട്​ ശേ​ഷി​യു​ള്ള വി​വി​ധ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ ക​മീ​ഷ​ൻ ചെ​യ്യും.

•ദ​രി​ദ്ര​രി​ൽ ദ​രി​ദ്ര​രാ​യ​വ​ർ​ക്ക്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി മി​ത​മാ​യ നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policy statement
News Summary - Pattam for all landless people who are eligible; The encroached land will be reclaimed
Next Story