വിവാഹമോചിതക്ക് ഒരുകോടി 14 ലക്ഷം ജീവനാംശം നല്കാന് വിധി
text_fieldsപട്ടാമ്പി (പാലക്കാട്): വിവാഹമോചിതയായ സ്ത്രീക്ക് ഒരുകോടി പതിനാല് ലക്ഷം രൂപ ജീവനാംശം നൽകാൻ കോടതിവിധി. ചാലിശ്ശേരി കുന്നത്തേരി പരുവിങ്കൽ വീട്ടിൽ ഇസ്മായിലിെൻറ മകൾ ഷബീനക്കാണ് അനുകൂലവിധി ലഭിച്ചത്. മുസ്ലിം വിവാഹമോചന സംരക്ഷണ നിയമപ്രകാരം 1,14,06,900 രൂപ നൽകണമെന്നാണ് പട്ടാമ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി. അരുൺകുമാറിെൻറ ഉത്തരവ്.
ഷബീനയുടെ മുൻ ഭർത്താവ് ഗുരുവായൂർ ഇരിങ്ങപ്പുറം മമ്മസ്രായി ഇല്ലത്ത് എം.ഐ. അബ്ദുല്ലത്തീഫിനെതിരെ നൽകിയ ഹരജിയിൽ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം കോടതി അനുകൂലവിധി പുറപ്പെടുവിക്കുകയായിരുന്നു. 2013ല്‍ കേസില്‍ ഷബീനക്ക് അനുകൂലവിധിയുണ്ടായെങ്കിലും എതിര്‍കക്ഷി നല്കിയ ഹരജിയില്‍ വിധി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് ഹരജിക്കാരി പാലക്കാട് ജില്ല കോടതിയെ സമീപിച്ചു.
പട്ടാമ്പി കോടതിയോട് ഇരുവരുടെയും വാദങ്ങള്‍ കേട്ട് പുനഃപരിശോധന നടത്താന്‍ കോടതി ആവശ്യപ്പെട്ടു. ഹരജിക്കാരിയുടെ വാദങ്ങളും തെളിവുകളും പരിഗണിച്ച കോടതി 75,000 രൂപ ഇദ്ദകാലത്തേക്കും 25,00,000 രൂപ മതാഅ് അഥവ ജീവനാംശ തുകയായും 24,35,000 വിവാഹസമയത്ത് നൽകിയ തുകയായും 33,00,000 രൂപ 150 പവൻ ആഭരണങ്ങളുടെ വിലയായുമാണ് കണക്കാക്കിയിരിക്കുന്നത്.
2010 മേയ് മുതൽ ആറുശതമാനം പലിശസഹിതം നൽകാനാണ് വിധി. ഹരജിക്കാരിക്കുവേണ്ടി അഡ്വ. പി.ടി. ഷാഹുൽ ഹമീദ്, അഡ്വ. എൻ.വി. ഷാഹിന, അഡ്വ. രേഷ്മ പ്രമോദ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.