ഉദ്ഘാടനപ്പിറ്റേന്ന് രക്ഷകരായി പട്ടാമ്പി അഗ്നിരക്ഷ സേന
text_fieldsപട്ടാമ്പി: ഉദ്ഘാടനപ്പിറ്റേന്ന് തന്നെ ജീവൻ രക്ഷിച്ച് പട്ടാമ്പിയിലെ അഗ്നിരക്ഷ സേന. ഫയർ സ്റ്റേഷന് സമീപത്തെ കിണറ്റിൽ വീണ കുട്ടിയുടെ ജീവനാണ് ഫയർഫോഴ്സ് രക്ഷിച്ചത്. ചിത്ര ഓഡിറ്റോറിയത്തിന് പിറകിൽ മൂർക്കാട്ടുപറമ്പിൽ ഫാത്തിമ ഫിദ എന്ന ഒമ്പതുവയസ്സുകാരിയാണ് ശനിയാഴ്ച ഉച്ചക്ക് 2.30ഓടെ കിണറ്റിൽ വീണത്. കിണറ്റിെൻറ ചുറ്റുമതിലിൽ കയറി മാങ്ങ പറിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. പെട്ടെന്നുതന്നെ സജിത്തിെൻറ നേതൃത്വത്തിലുള്ള അഗ്നിരക്ഷ സേന സ്ഥലത്തെത്തി കുട്ടിയെ കരക്കെത്തിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് ഫയർ സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. 2004ൽ സർക്കാർ അനുവദിച്ച ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നത് സ്ഥലം ലഭ്യമല്ലാത്തതിനാൽ നീണ്ടുപോവുകയായിരുന്നു. നഗരസഭയിൽ അധികാരത്തിലെത്തിയ ഇടതുപക്ഷ-വി ഫോർ സഖ്യം ആറു മാസത്തിനകം സ്ഥലം കണ്ടെത്തി സ്റ്റേഷൻ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അത് രണ്ടുമാസം കൊണ്ട് യാഥാർഥ്യമാക്കാൻ കഴിഞ്ഞതും അടുത്തദിവസംതന്നെ വിലപ്പെട്ടൊരു ജീവൻ രക്ഷിക്കാനായതും എം.എൽ.എ മുഹമ്മദ് മുഹ്സിനും പട്ടാമ്പി നഗരസഭ ഭരണസമിതിക്കും വലിയ അഭിമാനം നൽകുന്ന കാര്യമാണെന്ന് നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, പൊതുമരാമത്ത് കാര്യസ്ഥിരംസമിതി അധ്യക്ഷൻ പി. വിജയകുമാർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.