യു.എ.ഇയിൽ നിന്ന് 20 കോടി തട്ടിയെടുത്തയാൾ അറസ്റ്റിൽ
text_fields
പട്ടാമ്പി: ഗള്‍ഫില്‍ നിന്നും ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പലരില്‍നിന്നായി 20 കോടിയോളം രൂപ വാങ്ങി മുങ്ങിയ യുവാവിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല കുമരനെല്ലൂര്‍ തൊഴാമ്പുറത്ത് സനൂപ്(30) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നിന്നാണിയാളെ പിടികൂടിയത്.
മൂന്ന് വര്‍ഷം മുമ്പാണ് സ്വകാര്യ ബാങ്കിലെ ജോലി ഉപേക്ഷിച്ച് സനൂപ് ഗള്‍ഫിലെത്തിയത്. അവിടെ സ്വന്തം ബിസിനസ് ആരംഭിക്കുകയും ചെയ്തു. ഖത്തറിലേക്ക് കെട്ടിട നിര്‍മാണ സാമഗ്രികള്‍ കയറ്റി അയക്കുന്ന കൂട്ടുകച്ചവടമാണ് ഇയാള്‍ തുടങ്ങിയത്. ഇതിനായി പലരില്‍ നിന്നും 20 കോടിയോളം രൂപ വാങ്ങി. ഇടനിലക്കാര്‍ വഴിയാണ് കച്ചവടം ചെയ്തിരുന്നത്.
എന്നാല്‍ ഇൗ പണവുമായി ഇടനിലക്കാരനായ ഇറാഖ് സ്വദേശി മുങ്ങിയെന്നാണ് പ്രതി പറയുന്നതെന്ന് പോലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ടതോടെ സനൂപ് മറ്റുള്ളവരോട് പറയാതെ നാട്ടിലേക്ക് മുങ്ങി. പിന്നീടാണ് സനൂപിനെയും കുടുംബത്തെയും കാണാതാവുന്നത്. എടപ്പാള്‍, ചങ്ങരംകുളം, വടകര, കോഴിക്കോട് തുടങ്ങി കേരളത്തിെൻറ വിവിധയിടങ്ങളിലെ ആളുകളില്‍ നിന്നും സനൂപ് പണം വാങ്ങിയിട്ടുണ്ട്. ഇതില്‍ രണ്ടരക്കോടി നല്‍കി കബളിപ്പിക്കപ്പെട്ട ചങ്ങരംകുളം സ്വദേശിയുടെ പരാതിയിലാണ് സനൂപിെൻറ അറസ്റ്റ്. ഏഴോളം പേര്‍ സമാന പരാതിയുമായി ബുധനാഴ്ച പട്ടാമ്പി പോലീസ് സ്റ്റേഷനിലെത്തി. പണം നല്‍കിയവരെല്ലാം സനൂപിന്റെ സുഹൃത്തുക്കളാണ്.
ആഗസ്ത് 23ന് നാട്ടിലെത്തിയ ഇയാള്‍ ഭാര്യയും, മക്കളുമായി മൂകാംബികയിലേക്കെന്നും പറഞ്ഞ് വീടു വിട്ടിറങ്ങി. പിന്നീട് ഇവരെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു. ഫോണ്‍ ഓഫായതിനാല്‍ ആ വഴിയ്ക്കും അന്വേഷിക്കാനായില്ലെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ഇയാളുടെ ആധാറുമായി ബന്ധപ്പെടുത്തി നടന്ന അന്വേഷണത്തില്‍ സനൂപിെൻറ പേരില്‍ പുതിയ സിം കാര്‍ഡ് എടുത്തതായി കണ്ടെത്തി. ഇതില്‍ നിന്നും വിളിച്ച ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തമിഴ്നാട് ട്രിച്ചിയിൽ ഇയാൾ താമസിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സംഘം ട്രിച്ചിയിലെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.