Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടാമ്പിയിൽ ഭയാനക...

പട്ടാമ്പിയിൽ ഭയാനക സാഹചര്യം; താലൂക്കിൽ സമ്പൂർണ ലോക്​ഡൗൺ

text_fields
bookmark_border
പട്ടാമ്പിയിൽ ഭയാനക സാഹചര്യം; താലൂക്കിൽ സമ്പൂർണ ലോക്​ഡൗൺ
cancel

പട്ടാമ്പി: കോവിഡ്​ വ്യാപനത്തിൽ പട്ടാമ്പിയിൽ സ്​ഥിതി അതീവ ഗുരുതരമാണെന്നും ഭയാനക സാഹച​ര്യമാണ്​ നിലവിലുള്ളതെന്നും മന്ത്രി എ.കെ. ബാലൻ. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും കർശന ലോക്​ഡൗൺ പ്രഖ്യാപിച്ചു. 

നിലവിൽ പട്ടാമ്പി മാർക്കറ്റുമായി ബന്ധപ്പെട്ട്​ ജില്ലയിലെ ഒരു ക്ലസ്​റ്റർ പ്രകടമായി​. ​വ്യാപനം ഒഴിവാക്കുന്നതിനായി പൊലീസ്​, ഫയർഫോഴ്​സ്​, ആശുപത്രി, സർക്കാർ ഓഫിസുകൾ, അവശ്യ സർവിസുകൾ തുടങ്ങിയവക്ക്​ മാത്രമാകും പട്ടാമ്പിയിൽ അനുമതി. അനാവശ്യമായി ജനം പുറത്തിറങ്ങുകയോ പൊതുഗതാഗതം നടത്തുകയോ ചെയ്യാൻ പാടില്ല. പുറത്തുനിന്ന്​ വരുന്ന വാഹനങ്ങൾ പട്ടാമ്പിയിൽ ആളെ ഇറക്കാനോ അവിടെനിന്ന്​ കയ​റ്റാനോ പാടില്ല. ക്ലസ്​റ്റേഴ്​സ്​ രൂപപ്പെട്ട്​ അതിവേഗ വ്യാപനത്ത​ിലേക്കും സമൂഹവ്യാപനത്തി​േലക്കും കടക്കാനുള്ള സാധ്യത ഇവിടെ കൂടുതലാണ്​. ആൻറിജൻ ​പരിശോധന നടത്തുന്നതോടെ നിലവിലെ സ്​ഥിതി മനസിലാകുമെന്നും ​അദ്ദേഹം പറഞ്ഞു. 47 കേന്ദ്രങ്ങളിലെ 28 കണ്ടെയ്​ൻമ​െൻറ്​ സോണുകളിലാകും പരിശോധന. 

ചെറിയ രോഗലക്ഷണമുണ്ടെങ്കിൽ പോലും ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. പ്രകടമായ ലക്ഷണങ്ങളുള്ള രോഗബാധിതരെ മാത്രമാണ്​ നിലവിൽ ക​ണ്ടെത്തിയത്​. രോഗലക്ഷണമില്ലാത്തവരും ഉണ്ടാകും. 1,133പേർക്കാണ്​ പാലക്കാട്​ ജില്ലയിൽ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. സമ്പർക്കത്തിലൂടെ 133 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. നിലവിൽ 338 പേർ ചികിത്സയിലുണ്ട്​. 

മത്സ്യ, പച്ചക്കറി മാർക്കറ്റുകൾ, ബസ്​ സ്​റ്റാൻഡുകൾ, അതിർത്തി പ്രദേശങ്ങൾ, ആദിവാസി, എസ്​.സി/എസ്​.ടി കോളനികൾ എന്നിവ കേന്ദ്രീകരിച്ച്​ പരിശോധന നടത്തും. ലോക്​ഡൗണുമായി ജനം സഹകരിക്കണം. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്​ട്രീയം കാണാതെ ഭാഗമാകണമെന്നും മന്ത്രി അഭ്യർഥിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pattambicovid 19lockdown
News Summary - Pattambi Taluk Under Strict Lockdown -Kerala news
Next Story