പാറ്റൂർ: സർവേ ജോലികൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്ന് സർക്കാർ
text_fieldsകൊച്ചി: പാറ്റൂർ ഭൂമിക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന സർവേ േജാലികൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. പരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും കോടതിയെ അറിയിച്ചു. തുടർന്ന് പാറ്റൂർ ഭൂമിക്കേസ് റദ്ദാക്കാൻ മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ നൽകിയ ഹരജി പത്ത് ദിവസത്തിനുശേഷം പരിഗണിക്കാനായി ഹൈകോടതി മാറ്റി.
വഞ്ചിയൂർ വില്ലേജിലെ പുറമ്പോക്ക് ഭൂമിയും മറ്റ് സർക്കാർ ഭൂമിയും വേർതിരിച്ച് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ തിരുവനന്തപുരം ജില്ല സർവേ സൂപ്രണ്ടിന് നിർദേശം നൽകിയതായി നേരേത്ത വിജിലൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പുറമ്പോക്ക് ഭൂമി വേർതിരിച്ച് വ്യക്തമാക്കുന്ന രേഖകൾക്കു പുറമേ സ്വീവേജ് പൈപ്പ് മാറ്റിയിട്ടത് സർക്കാർ ഭൂമിയിലാണോ എന്നും അറിയേണ്ടതുണ്ട്. ഇതിനായി ജില്ല ഹെഡ് സർവേയറുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയോഗിച്ചെന്ന് സർവേ സൂപ്രണ്ട് വിജിലൻസിനെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പാറ്റൂരിൽ വാട്ടർ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ച് സ്വകാര്യ ബിൽഡർക്ക് 12.75 സെൻറ് ഭൂമി ലഭ്യമാക്കിയെന്നാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ തുടങ്ങിയവർ ഉൾപ്പെട്ട കേസിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.