Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാറ്റൂർ കേസ്​:...

പാറ്റൂർ കേസ്​: ​എഫ്​.​െഎ.ആർ ഹൈകോടതി റദ്ദാക്കി; ജേക്കബ്​ തോമസിന്​ രൂക്ഷ വിമർശനം

text_fields
bookmark_border
pattoor-land
cancel

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ചീഫ്​ സെക്രട്ടറി ഇ.കെ. ഭരത്​ഭൂഷൺ തുടങ്ങിയവർ പ്രതികളായ തിരുവനന്തപുരം പാറ്റൂർ ഭൂമിയിടപാടിലെ വിജിലൻസ്​ കേസ്​ ഹൈകോടതി റദ്ദാക്കി. കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഭരത്​ഭൂഷൺ അടക്കം മൂന്ന്​ പ്രതികൾ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​. വ്യക്​തമായ തെളിവുകളില്ലാതെ ഉൗഹാപോഹങ്ങള​ുടെ​യും ചില വകുപ്പുകളുടെ ദുർഖ്യാനങ്ങളു​െടയും അടിസ്​ഥാനത്തിലാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തതെന്ന്​ വിലയിരുത്തിയാണ്​ റദ്ദാക്കിയത്​. കേസ്​ നിലനിൽക്കാത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയടക്കം എല്ലാ പ്രതികൾക്കുമെതിരായ നടപടികൾ കോടതി റദ്ദാക്കി.

പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് സ്വകാര്യ നിർമാണ കമ്പനിക്ക്​ 12.75 സ​െൻറ്​ ഭൂമി ലഭ്യമാക്കിയെന്ന ആരോപണത്തിലാണ്​ അഞ്ചുപേർക്കെതിരെ വിജിലൻസ്​ കോടതി എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തത്​. ലോകായുക്​ത മുമ്പാകെയും ഇതുസംബന്ധിച്ച്​ കേസുണ്ട്​. പൈപ്പ്​ മാറ്റിയിടലുമായി ബന്ധപ്പെട്ടതല്ലാത്ത സ്​ഥലം കൈയേറ്റമുൾപ്പെടെ വിഷയങ്ങളിൽ ലോകായുക്​ത​ മുമ്പാകെയുള്ള കേസുകളിൽ നടപടി തുടരാൻ ഇൗ ഉത്തരവ്​ തടസ്സമാകില്ലെന്ന്​ ഹൈകോടതി വ്യക്​തമാക്കി. സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കാനുള്ള നടപടികളുമാകാം.

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് വഞ്ചനപരമായും ഗൂ​േഢാദ്ദേശ്യത്തോടെയും ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ടി​​െൻറ അടിസ്ഥാനത്തിലാണ് കേസ് രജിസ്​റ്റര്‍ ചെയ്തതെന്ന് സിംഗിള്‍ബെഞ്ച് കണ്ടെത്തി. ലോകായുക്ത ഉത്തരവുകളെവരെ മറികടന്നാണ് ഊഹാപോഹങ്ങളുടെയും തെറ്റായ റിപ്പോര്‍ട്ടി​​െൻറയും അടിസ്ഥാനത്തില്‍ ജേക്കബ് തോമസ് കേസുണ്ടാക്കിയതെന്ന് 50 പേജുള്ള ഉത്തരവില്‍ കോടതി വിമര്‍ശിക്കുന്നു. ആർടെക്​ റിയല്‍​േട്ടഴ്‌സ് എന്ന കമ്പനി കൈയടക്കിവെച്ചിരുന്ന വാട്ടര്‍ അതോറിറ്റിയുടെ ഭൂമിയിലൂടെ കടന്നുപോയിരുന്ന പൈപ്പ്‌ലൈന്‍ അവിടെനിന്ന് മാറ്റി കമ്പനിക്ക് വലിയ കെട്ടിടമുണ്ടാക്കാന്‍ വേണ്ടി മുൻ ചീഫ്​ സെക്രട്ടറി വിദഗ്​ധ സമിതി രൂപവത്​കരിച്ചെന്നും ജലവിഭവ മന്ത്രി​െയയും സെക്രട്ടറി​െയയും അവഗണിച്ച് മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തിയെന്നുമായിരുന്നു വിജിലന്‍സ് കേസ്.

ഇങ്ങനെയൊരു കമ്മിറ്റിയുണ്ടാക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമില്ല, പൈപ്പ്‌ലൈന്‍ മാറ്റാന്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണ് എന്നീ ആരോപണങ്ങളാണ് വിജിലന്‍സ് ഉന്നയിച്ചിരുന്നത്.
സർക്കാർ ഉടമസ്​ഥതയിലാണെന്ന്​ വ്യക്​തമാക്കി ചില സർവേ നമ്പറുകൾ കൊടുത്തിട്ടുണ്ടെങ്കിലും വാട്ടർ അതോറിറ്റിയു​െടയോ സർക്കാറി​​​െൻറയോ ഭൂമിയിലൂടെയാണ്​ പൈപ്പ്​ലൈൻ പോകുന്നതെന്ന്​ എഫ്​.​െഎ.ആറിൽ ഇല്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. കേസ്​ രജിസ്​റ്റർ ചെയ്യു​േമ്പാൾ സ്​ഥലം വാട്ടർ അതോറിറ്റിയുടെ പേരിലാണെന്നതിന്​ തെളിവില്ല. പുറ​േമ്പാക്ക്​ ഭൂമിയിലൂടെ മാത്രമേ അതോറിറ്റി പൈപ്പ്​ ലൈൻ സ്​ഥാപിക്കൂവെന്ന നിഗമനത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ സർക്കാർ ഉടമസ്​ഥത അവകാ​ശപ്പെടുന്നത്​. ആക്​ട്​ പ്രകാരം ഉടമസ്​ഥാവകാശം നിലവിലില്ലെങ്കിൽ കേസിനുതന്നെ അടിസ്​ഥാനമില്ല. വിവിധ വകുപ്പുകള്‍ തമ്മില്‍ ഈ വിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നതിനാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ചീഫ്‌ സെക്രട്ടറി വിദഗ്​ധ സമിതി രൂപവത്​കരിച്ചത്​. സമിതി രൂപവത്​കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ അപാകതയില്ല. 

പൈപ്പ്‌ലൈന്‍ പോവുന്നത് കമ്പനിയുടെ ഭൂമിയിലൂടെയാണെന്നും അതേസമയം കമ്പനി കുറച്ച് പുറമ്പോക്ക് ഭൂമി കൈയേറിയെന്നുമാണ് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്. മുഖ്യമന്ത്രിയും ചീഫ്‌ സെക്രട്ടറിയും ഗൂഢാലോചന നടത്തി പൈപ്പ്‌ലൈന്‍ മാറ്റിയെന്ന ആരോപണത്തിന് അടിസ്​ഥാനമില്ല. റിപ്പോർട്ടിലെ പരാമർശങ്ങൾ കെട്ടിച്ചമച്ചതാണെന്ന ആരോപണം വിജിലന്‍സിനോ കേസിലെ കക്ഷിയായ മുൻ പ്രതിപക്ഷ നേതാവ്​ വി.എസ്. അച്യുതാനന്ദനോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. വിവിധ വകുപ്പുകള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലാത്തതിനാല്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് ആരുമായും കൂടിയാലോചിക്കേണ്ടതില്ല. ചീഫ് സെക്രട്ടറിയെടുത്ത തീരുമാനങ്ങള്‍ അദ്ദേഹത്തി​​െൻറ ഉത്തരവാദിത്തത്തി​​െൻറ ഭാഗം മാത്രമാണ്​. 

തർക്കസ്​ഥലം വാട്ടർ അതോറിറ്റിയുടെ ​കൈവശമുള്ളതാണെന്ന്​ കണ്ടെത്തിയാൽപോലും പ്രതികളുടെ നടപടി അഴിമതി നിരോധന നിയമത്തി​​െൻറ പരിധിയിൽ വരില്ലെന്ന്​ കോടതി വ്യക്​തമാക്കി. അഴിമതി നിരോധന നിയ​മപ്രകാരമുള്ള കുറ്റകൃത്യം എഫ്​.​െഎ.ആറിൽ പ്രകടമല്ല. വരികൾക്കിടയിൽ വായിച്ച പൊലീസ്​ ഉ​േദ്യാഗസ്​ഥ​​െൻറ താൽപര്യപ്രകാരമുള്ള കേസ്​ മാത്രമാണിതെന്ന്​ വിലയിരുത്തിയ കോടതി തുടർന്ന്​ എല്ലാ പ്രതികൾക്കും ബാധകമായ വിധത്തിൽ എഫ്​.​െഎ.ആർ റദ്ദാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandyjacob thomaskerala newsmalayalam newsPattoor Land DealBharat Bhushan
News Summary - Pattoor Land Deal Case Cancelled By High Court - Kerala News
Next Story