പാറ്റൂർ: പ്രധാന ഫയലുകൾ പിടിച്ചെടുക്കാനുണ്ടെന്ന് വിജിലൻസ് ഹൈകോടതിയിൽ
text_fieldsകൊച്ചി: തിരുവനന്തപുരം പാറ്റൂരിലെ സ്വീവേജ് പൈപ്പ്ലൈൻ മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർ കൈാര്യം ചെയ്ത ഫയലുകൾ പിടിച്ചെടുക്കേണ്ടതുണ്ടെന്ന് വിജിലൻസ് ഹൈകോടതിയിൽ. റവന്യൂ, ജലവിഭവ വകുപ്പുകളും കേരള വാട്ടർ അതോറിറ്റിയും കൈകാര്യം ചെയ്ത സുപ്രധാന ഫയലുകൾ പരിശോധിച്ച ശേഷമേ ഇവരെ ചോദ്യം ചെയ്യാനാകൂവെന്നും വിജിലൻസ് ഡിവൈ.എസ്.പി ജി.എൽ അജിത്കുമാർ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു. തനിക്കെതിരായ പാറ്റൂർ ഭൂമിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ നൽകിയ ഹരജിയിലാണ് റിപ്പോർട്ട് നൽകിയത്.
വിവിധ വകുപ്പുകളോട് പ്രധാന ഫയലുകൾ ആവശ്യപ്പെെട്ടങ്കിലും റവന്യൂ, ജലവിഭവ വകുപ്പ് സെക്രട്ടറിമാരും വാട്ടർ അതോറിറ്റി സ്വീവേജ് വിഭാഗം എക്സി. എൻജിനീയറും നൽകിയിട്ടില്ല. കേസ് രേഖകൾ ലോകായുക്തയിൽ നൽകിയെന്നും തിരിച്ചുലഭിക്കുേമ്പാൾ ഹാജരാക്കാമെന്നുമാണ് ഇവരുടെ മറുപടി. ഇവ ലഭിച്ചാലേ അന്വേഷണം പൂർണതോതിൽ നടത്താൻ കഴിയൂ. അതേസമയം തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി, വാട്ടർ അതോറിറ്റി എം.ഡി, ലാൻഡ് റവന്യൂ കമീഷണർ, സർവേ ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ, വഞ്ചിയൂർ വില്ലേജ് ഒാഫിസർ, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവർ സമർപ്പിച്ച രേഖകൾ പിടിച്ചെടുത്ത് മഹസർ തയാറാക്കി വിജിലൻസ് കോടതിയിൽ സമർപ്പിക്കുകയും തുടരന്വേഷണത്തിനായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
പാറ്റൂരിലെ 12.5 സെൻറ് വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച അടിസ്ഥാന രേഖ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തുടർന്ന് നടന്ന കൈമാറ്റങ്ങളും അസാധുവാണ്. ഇതു വ്യക്തമാക്കി രജിസ്ട്രേഷൻ ഐ.ജിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശവും സംശയകരമാണ്. വിശദമായ അന്വേഷണത്തിലൂടെയേ സംശയം ദൂരീകരിക്കാനാവൂ. എങ്കിലും 1965ന് മുമ്പാണ് വിവാദ ഭൂമിയിൽ സ്വീവേജ് പൈപ്പ് സ്ഥാപിച്ചത് എന്നതിൽനിന്ന് ഭൂമി സർക്കാറിേൻറതായിരുന്നെന്ന് വിലയിരുത്താനാവും. ഭൂമി തിരിച്ചുപിടിക്കാനും വേലികെട്ടി തിരിക്കാനും ലോകായുക്ത നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.പാറ്റൂരിൽ വാട്ടർ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ സ്വകാര്യ നിർമാതാക്കളെ സഹായിക്കാൻ മാറ്റിസ്ഥാപിച്ചെന്നുമാണ് കേസ്. വാട്ടർ അതോറിറ്റിയുടെ 2008, 2014 കാലഘട്ടങ്ങളിലെ സെക്രട്ടറിമാർ ഇതിന് സഹായിച്ചെന്നും ചീഫ് സെക്രട്ടറിയായിരുന്ന ഭരത്ഭൂഷൺ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എന്നിവരുടെ അനുവാദത്തോടെ നടന്ന ഇൗ നടപടിയിലൂടെ സർക്കാർ ഭൂമി നഷ്ടപ്പെടുത്തുകയും സ്വകാര്യ നിർമാതാവിന് വലിയ ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്തുവെന്നുമാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.