ചട്ടവിരുദ്ധ പട്ടയം: ഉദ്യോഗസ്ഥരുടെ വേതന വർധന തടഞ്ഞു
text_fieldsതിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ചട്ടവിരുദ്ധമായി പട്ടയം അനുവദിച്ച ഉദ്യോഗസ്ഥരുടെ വേതന വർധന തടഞ്ഞു. ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിൽ ബ്ലോക്ക് 13ലാണ് ലാൻഡ് രജിസ്റ്ററിൽ ഏലം എന്ന് രേഖപ്പെടുത്തിയ ഏലം കുത്തകപ്പാട്ട ഭൂമിക്ക് 2014 ജനുവരി 15ന് രാജകുമാരി സ്പെഷൽ തഹസിൽദാർ പട്ടയം അനുവദിച്ചത്. വസ്തുവിലുണ്ടായിരുന്ന മരങ്ങൾ മുറിച്ചുനീക്കുകയും ചട്ടവിരുദ്ധമായി ബഹുനില കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തെന്ന് ദേവികുളം സബ് കലക്ടർ റിപ്പോർട്ട് നൽകി. അതിെൻറ അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ കമീഷണർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
അതിനെതിരെ ഉദ്യോഗസ്ഥർ സമർപ്പിച്ച അപ്പീൽ തീർപ്പാക്കിയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിെൻറ ഉത്തരവ്. രാാജകുമാരി ഭൂപതിവ് കാര്യാലയം മുൻ ഡെപ്യൂട്ടി തഹസിൽദാർ ജ്യൂസ് റാവുത്തർ, മുൻ സ്പെഷൽ വില്ലേജ് ഓഫിസർ എച്ച്. ശ്രീകുമാർ എന്നിവർക്ക് മൂന്ന് വാർഷിക വേതന വർധന തടഞ്ഞു.
ഉടുമ്പൻചോല മുൻ തഹസിൽദാർ പി.പി. ജോയ്, മുൻ ഡെപ്യൂട്ടി തഹസിൽദാർ ഡി. അജയൻ, താലൂക്ക് ഓഫിസിലെ മുൻ സീനിയർ ക്ലർക്ക് പി. സുനിൽകുമാർ എന്നിവരുടെ രണ്ട് വാർഷിക വേതന വർധനയും തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.