Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകല കാലം

കല കാലം

text_fields
bookmark_border
കല കാലം
cancel
camera_alt

സംസ്ഥാന സ്കൂൾ കലോത്സവത്തിന്

മുന്നോടിയായി തിരുവനന്തപുരം നഗരത്തിൽ

വിദ്യാർഥികൾ നടത്തിയ വിളംബര

ഘോഷയാത്രയിൽ എം.ടി വാസുദേവൻ നായർക്ക് പ്രണാമമർപ്പിച്ചപ്പോൾ

തിരുവനന്തപുരം: ‘‘ഒരു പന്തീരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന്‌ ഓര്‍ത്തുപോയി. ലീലയെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന്‌ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ പറഞ്ഞുകൊള്ളട്ടെ. അവള്‍ എന്റെ സഹോദരിയാണ്‌! ...

മലയാളത്തിന്‍റെ പ്രിയ കഥാകാരൻ എം.ടി പറഞ്ഞുതുടങ്ങുകയായിരുന്നു, പ്രിയപ്പെട്ടവരുടെ മണമുള്ള ഓർമ്മകളും കണ്ണീർ നനവുള്ള കാലവുമായിരുന്നു അവയിലെല്ലാം. മുണ്ടും പഴയ കടലാസുകളും നിറഞ്ഞ പെട്ടിക്കകത്ത്‌ പരിശോധന നടത്തിയപ്പോൾ കിട്ടിയ റബ്ബര്‍ മൂങ്ങയും നിറം മങ്ങി ആകര്‍ഷകത്വമില്ലാതായെങ്കിലും സ്‌ഫടികം കൊണ്ടുണ്ടാക്കിയ അതിന്‍റെ മങ്ങാത്ത കണ്ണുകളുമെല്ലാം ഗൃഹാതുരമായി അദ്ദേഹം വരിച്ചിട്ടു.

കലയും ഇതുപോലെയാണ്​. കാലമെത്ര കഴിഞ്ഞാലും മറ്റെല്ലാം മങ്ങിയാലും ആവിഷ്കാരങ്ങൾ കൊണ്ട്​ അടയാളം തീർത്തവയുടെ തിളക്കം മാറില്ല. ഉത്സവങ്ങളുടെയും ആരവങ്ങളുടെയും വർണ്ണക്കാഴ്​ചകളിൽ പൊതിഞ്ഞാലും ശരി.

വീട്ടുമൊഴികളും നാട്ടുവഴികളും നിറഞ്ഞതാണ് എം.ടിയുടെ കഥാപ്രപഞ്ചം. കിഴക്കുംമുറിയെന്നും തെക്കുംമുറിയെന്നും വടക്കുംമുറിയെന്നും പടിഞ്ഞാറുംമുറിയെന്നും നാലടരുകളുള്ള കൂടല്ലൂർ. തൂതപ്പുഴയും കുന്തിപ്പുഴയും കാങ്കപ്പുഴയുമെല്ലാം കഥകളിലുണ്ട്​. കൊയ്യുന്തോറും കതിരിടുന്ന വയൽ പോലെ ഈ ​​ഗ്രാമക്കാഴ്​ചകളും അനുഭവങ്ങളും കഥയിൽ നിറഞ്ഞു തൂകി.

പട്ടാമ്പി റെയിൽവേ സ്റ്റേഷനും ചാമുണ്ഡി വിലാസം ചായപ്പീടികയും അരയാൽത്തറയും നാലുകെട്ടിലെ ആരും കാണാത്ത തെക്കിനികളിൽ വെറും തേങ്ങലായി മറയുന്ന മുത്തശ്ശിയും ആത്മാവുപോലും വെന്തുപോയ ഉണ്ണിയും അപ്പുണ്ണിയുമെല്ലാം അദ്ദേഹത്തി​ന്‍റെ നേരനുഭവങ്ങളായിരുന്നു. കലയുടെ ഉള്ളടരുകളും മൂർച്ചയുള്ള അനുഭവങ്ങളാണ്​.

കലാകാരന്‍റെ കാഴ്​ചയും സ്വപ്​നങ്ങളും രോഷവും പ്രതിരോധവുമെല്ലാമാണ്​ ആവിഷ്കാരങ്ങളായി വിടരുന്നത്​. നാടകമോ നൃത്തമോ വരയോ വരിയോ എന്തുമാകട്ടെ. കലോത്സവങ്ങളും ഇത്തരത്തിന്‍റെ സർഗാവിഷ്കാരികങ്ങളുടെ മാത്രമല്ല, സർഗപ്രതിരോധങ്ങളുടെ കൂടി വേദിയാണ്​.

പ്രതിരോധിക്കാനുള്ള അവകാശം നഷ്ടപ്പെടുമ്പോൾ അവിഷ്​കാരങ്ങളും അർഥമില്ലാതാകും. തിരുവനന്തപുരത്ത്​ എം.ടി അവസാനമെത്തിയ്​ ഒരു വർഷം മുൻപാണ്​. അന്നദ്ദേഹം സംസാരിച്ചതും അവിഷ്കാര സ്വാതന്ത്ര്യം അപകടത്തിലാകുന്നതിനെ കുറിച്ചാണ്​. ‘എതിരഭിപ്രായം പറയുന്നതിന്റെ പേരിൽ എഴുത്തുകാരും ബുദ്ധിജീവികളും കൊലചെയ്യപ്പെടുകയാണ്​. സമൂഹത്തിൽ അസഹിഷ്ണുത പടർന്നുകൊണ്ടിരിക്കുന്നു’’..അദ്ദേഹം തുറന്നടിച്ചു.

അച്ചടിച്ചുവന്ന ത​ന്‍റെ കഥകൾ ഇരുമ്പുപെട്ടിയിൽ ഭദ്രമായി സൂക്ഷിക്കുന്നതിനെകുറിച്ച്​ എം.ടി മിക്ക അഭിമുഖങ്ങളിലും പറയാറുണ്ട്​. മുമ്പ്​ തിരുവനന്തപുരത്തുനിന്ന്​ ഇറങ്ങിയിരുന്ന ഒരു പ്രസിദ്ധീകരണത്തിൽ എം.ടി. വാസുദേവൻ നായർ എന്ന പേരിനൊപ്പം ബ്രാക്കറ്റിൽ ‘മലബാർ’ എന്ന്​ കൂടി അച്ചടിച്ചിരുന്നു.

തെക്കൻ ജില്ലകളിലുള്ള എഴുത്തുകാർ അധികമായി എഴുതിയിരുന്നതിനാലാകാം തന്‍റെ പേരിനൊപ്പം മലബാർ എന്നത്​ ഒപ്പം ചേർത്തത്​. അല്ലെങ്കിൽ പേര്​ കൊണ്ട്​ എഴുത്തുകാരെ തിരിച്ചറിയുന്ന കാലമായതുകൊണ്ടും.. തിരുവനന്തപുരവുമായുള്ള തന്‍റെ ബന്ധം പറയുമ്പോൾ പേരിനൊപ്പം ‘മലബാർ’ വാല്​ നൽകിയ സംഭവമാണ്​ ഓർത്തിരുന്നതും.

അവഗണന കൊണ്ടൊന്നും എം.ടി അടങ്ങിയിരുന്നില്ല. അച്ചടി മഷി പുരളാത്ത ആദ്യ കഥകളെ കുറിച്ചും വേവലാതി പൂണ്ടില്ല, നിരാശനുമായില്ല. വീണ്ടും എഴുതി. സമ്മാനങ്ങൾക്കും അംഗീകാരങ്ങൾക്കപ്പുറം കലാകാരന്​ ചിലത്​ നേടാനുണ്ടെന്നത്​ എം.ടി സ്വന്തം അനുഭവം നിവർത്തി അടിവരയിടുന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച എസ്​.ജയചന്ദ്രൻ നായരുമായുള്ള ഒരു അഭിമുഖത്തിൽ ത​ന്‍റെ ആദ്യ കഥയെ കുറിച്ച്​ അദ്ദേഹം ഓർത്തെടുത്തത്​ ഇങ്ങനെ ‘‘ഒന്നാമതെഴുതിയ കഥ ഈശ്വരാനുഗ്രഹത്താൽ ആരും വായിച്ചില്ല, പതിമൂന്നോ പതിനാലോ വയസുള്ള കാലത്താണന്ന്​. ഫിഫ്​ത്ത്​ ഫോമിലെത്തിയ ഉടനെ. പേര്​ ഉന്തുവണ്ടി, രണ്ട്​ കാലുകളുമില്ലാത്ത ഒരു മനുഷ്യനെ ഉന്തുവണ്ടിയിൽ ഉരുട്ടികൊണ്ടുപോയി ഒരാൾ പിച്ച വാങ്ങുന്ന കാഴ്​ച കണ്ടു, എഴുതി ആ കഥ അത്ര തന്നെ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M.TMalayalam WriterHomageKerala State School Kalolsavam 2025
News Summary - Paying Homage to Malayalam's Favorite Writer The State School Kalolsavam started
Next Story