കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കണം -ഹൈകോടതി
text_fieldsകൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തരാവശ്യമുള്ളവർക്ക് മാത്രം പണം തിരിച്ചു നൽകാം. പണം എങ്ങനെ തിരിച്ചുനൽകുമെന്നതിനെക്കുറിച്ച് കൃത്യമായ പദ്ധതി തയാറാക്കി സർക്കാർ അറിയിക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
നിക്ഷേപ കാലവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളാണ് ഹൈകോടതി പരിഗണിച്ചത്.
ബാങ്കിൽ ഉള്ള പണം തിരിച്ചുനൽകുമ്പോൾ സ്വാധീനം ഉള്ളവർക്ക് ആദ്യം പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് തൽക്കാലം സ്ഥിരം നിക്ഷേപകരായ ആർക്കും പണം നൽകേണ്ടതില്ലെന്ന് നിർദേശിക്കുന്നതും കോടതി വ്യക്തമാക്കി. എന്നാൽ, ചികിത്സ പോലെ അത്യാവശ്യ കാര്യങ്ങളുള്ളവർക്ക് പണം നൽകാമെന്നും ഇത്തരത്തിൽ പണം നൽകിയവരെക്കുറിച്ച് കോടതിയെ കൃത്യമായി അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
നിലവിൽ 60 ലക്ഷം രൂപ മാത്രമാണ് ബാങ്കിന്‍റെ കൈവശമുള്ളതെന്നും ആസ്തികൾ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നൽകാമെന്നും ബാങ്ക് കോടതിയെ അറിയിച്ചു. കേസ് 10-ാം തീയതി കോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.