മാനന്തവാടി ടൗണിൽ കാട്ടാനയിറങ്ങി; നിരോധനാജ്ഞ പ്രഖ്യാപിച്ചു
text_fieldsമാനന്തവാടി: നഗരത്തോട് ചേർന്ന എടവക പഞ്ചായത്തിലെ പായോട് ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി. ഇതേതുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുട്ടികളെ സ്കൂളിൽ വിടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്കൂളിലെത്തിയ കുട്ടികൾ പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനപാലകരോട് സഹകരിക്കണമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. മയക്കുവെടി വെക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ പാലുമായി പോയ ക്ഷീര കർഷകരാണ് ആനയെ ആദ്യം കണ്ടത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിതെന്ന് നാട്ടുകാർ പറഞ്ഞു.
വനമില്ലാത്ത പഞ്ചായത്തിൽ ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. കർണാടക വനത്തിൽനിന്ന് ഇറങ്ങിയ ആനയാണിതെന്ന് അറിയുന്നു. വിവരമറിഞ്ഞ് വനപാലകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
Updating....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.