ബിജുവധം: രണ്ട് സി.പി.എമ്മുകാർകൂടി അറസ്റ്റിൽ
text_fieldsപയ്യന്നൂർ: ആർ.എസ്.എസ് രാമന്തളിമണ്ഡലം കാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകരായ രാമന്തളി കുന്നരുവിലെ പണത്താൻവീട്ടിൽ സത്യൻ (32), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിൻ (32) എന്നിവരെ പയ്യന്നൂർ സി.ഐ എം.പി. ആസാദും സംഘവും അറസ്റ്റ്ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികൾ നാലായി. കഴിഞ്ഞദിവസം രാത്രി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് ഇവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സി.പി.എം പ്രവർത്തകരായ രാമന്തളി കക്കംപാറയിലെ നടുവിലെപുരയിൽ റിനീഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പിൽ ജ്യോതിഷ് (26) എന്നിവരെയാണ് നേരേത്ത അറസ്റ്റ്ചെയ്തത്. ഇവർ കണ്ണൂർ സ്പെഷൽ സബ്ജയിലിൽ റിമാൻഡിലാണ്.
തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ സത്യൻ ഇന്നോവ കാറിെൻറ ഡ്രൈവർസീറ്റിെൻറ തൊട്ടുപിറകിലാണ് ഇരുന്നതെന്ന് പൊലീസ് പറഞ്ഞു. ജിതിൻ നേരേത്ത അറസ്റ്റിലായ ജ്യോതിഷിെൻറ കൂടെ ബൈക്കിൽ പഴയങ്ങാടി റെയിൽേവ സ്റ്റേഷനിൽ എത്തി, ബിജു വണ്ടിയിറങ്ങി നാട്ടിലേക്ക് തിരിച്ച വിവരമറിയിക്കുന്ന ദൗത്യമാണത്രെ നിർവഹിച്ചത്. ഇതിനുശേഷം ഏഴിലോടു വഴിയാണ് നാട്ടിലേക്ക് തിരിച്ചുവന്നതെന്നും മൊഴിനൽകിയിട്ടുണ്ട്. പിടികിട്ടാനുള്ള മറ്റൊരു പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് അനൂപിനും റിനീഷിനും കൊലയിൽ പ്രധാനപങ്കുള്ളതായാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചവിവരം. ഒളിവിൽ കഴിയുന്ന അനൂപിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഏഴു സി.പി.എം പ്രവർത്തകരാണ് സംഭവത്തിലുണ്ടായിരുന്നതെന്ന് ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന പണ്ടാരവളപ്പിൽ രാജേഷ് മൊഴി നൽകിയിരുന്നു. കഴിഞ്ഞ 12ന് വൈകീട്ട് മൂന്നരയോടെ പാലക്കോട് പാലത്തിനടുത്തുവെച്ചാണ് ബിജു കൊലചെയ്യപ്പെട്ടത്.
ഒരു പ്രതി വിദേശത്തേക്ക് കടന്നതായി വിവരം
പയ്യന്നൂർ: ആർ.എസ്.എസ് രാമന്തളിമണ്ഡലം കാര്യവാഹക് ബിജുവിെൻറ കൊലപാതകത്തിലെ ഒരു പ്രതി വിദേശത്തേക്ക് കടന്നതായി വിവരം. രാമന്തളി സ്വദേശിയും കൃത്യം നടത്താൻ ഇന്നോവ കാറിൽവന്ന സംഘത്തിൽ ഉൾപ്പെട്ട ആളുമാണ് ഗൾഫിലേക്ക് കടന്നതായി വിവരം ലഭിച്ചത്. ഗൾഫിൽ ജോലിചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിൽ വന്നതായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിജസ്ഥിതി വിമാനത്താവളത്തിൽനിന്ന് അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.