Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.സുധാകരൻ കോൺഗ്രസിൽ...

കെ.സുധാകരൻ കോൺഗ്രസിൽ അതൃപ്​തനെന്ന്​ പി.സി ചാക്കോ

text_fields
bookmark_border
കെ.സുധാകരൻ കോൺഗ്രസിൽ അതൃപ്​തനെന്ന്​ പി.സി ചാക്കോ
cancel

തിരുവനന്തപുരം: കെ.സുധാകരൻ കോൺഗ്രസിൽ അതൃപ്​തനാണെന്ന്​ മുൻ കോൺഗ്രസ്​ നേതാവ്​ പി.സി ചാക്കോ. കെ.സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. കോൺഗ്രസ്​ നേതൃത്വത്തിലുള്ള അതൃപ്​തി അദ്ദേഹം അറിയിച്ചിരുന്നു. കോൺഗ്രസ്​ വിടാൻ ആലോചിക്കുന്നതായി സുധാകരൻ പറഞ്ഞുവെന്നും പി.സി ചാക്കോ വ്യക്​തമാക്കി.

കോൺഗ്രസിലെ ഗ്രൂപ്പിസത്തിലും അവഗണനയിലും പ്രതിഷേധിച്ച്​ പി.സി ചാക്കോ പാർട്ടി വിട്ടിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം എൻ.സി.പിയിൽ ചേരുകയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്​തിരുന്നു.

ജയസാധ്യതക്കപ്പുറം ​ഗ്രൂപ്പ്​ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചതാണ്​ കോൺഗ്രസിലെ പ്രശ്​നങ്ങൾക്ക്​ കാരണമെന്ന്​ കെ.സുധാകരൻ വിമർശിച്ചിരുന്നു. കണ്ണൂരിലെ കാര്യം പോലും തന്നെ അറിയിച്ചിട്ടില്ല. ജയസാധ്യതക്ക്​ പകരം സംസ്ഥാന നേതൃത്വം ഗ്രൂപ്പ്​ താൽപര്യങ്ങൾക്ക്​ പ്രാധാന്യം കാണിച്ചുവെന്നും സുധാകരൻ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.SUDAKARANP.C Chacko
News Summary - PC Chacko says K Sudhakaran is dissatisfied with Congress
Next Story