Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഹിന്ദുക്കൾ...

അഹിന്ദുക്കൾ മനുഷ്യരല്ലെന്ന്​ ബി.ജെ.പി കരുതുന്നു; എൻ.ഡി.എ തട്ടിക്കൂട്ട്​ മുന്നണി -പി.സി. ജോർജ്​

text_fields
bookmark_border
അഹിന്ദുക്കൾ മനുഷ്യരല്ലെന്ന്​ ബി.ജെ.പി കരുതുന്നു; എൻ.ഡി.എ തട്ടിക്കൂട്ട്​ മുന്നണി -പി.സി. ജോർജ്​
cancel

കോ​ട്ടയം: എൻ.ഡി.എക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച്​ ജനപക്ഷം നേതാവ്​ പി.സി. ജോർജ്​ എം.എൽ.എ. എൻ.ഡി.എ തട്ടിക്കൂട്ട്​ മുന്നണിയാണെന്ന്​ കോട്ടയത്ത്​ വാർത്തസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബി.ജെ.പി കരുതുന്നത്​.

ജയിക്കാൻ വേണ്ടിയല്ല, തോൽക്കാൻ വേണ്ടിയാണ്​ ബി.ജെ.പി സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുന്നത്​. ഈ അവസ്ഥ തുടർന്നാൽ എൻ.ഡി.എക്ക്​ എത്രനാൾ മ​ുന്നോട്ടുപോകാൻ കഴിയുമെന്ന്​ അറിയില്ല. എൻ.ഡി.എ യോഗത്തിൽ ഇനി താൻ പ​ങ്കെടുക്കില്ല. എൻ.ഡി.എ ഒരു മുന്നണിയാണോയെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണം. കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ ജയിക്കുമായിരുന്നു.

കോന്നിയിൽ ബി.ജെ.പിക്കാരെല്ലാം ചേർന്ന്​ സുരേന്ദ്രനെ കൊല്ലുകയായിരുന്നു. ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ വമ്പൻ ഫ്രോഡാണ്​. എല്ലാ പ്രശ്​നങ്ങൾക്കും കാരണം ശ്രീകുമാർ മേനോൻ ആണെന്ന്​ താൻ നേര​േത്ത പറഞ്ഞിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgebjp keralakerala newsndamalayalam news
News Summary - pc george against nda-kerala news
Next Story