മോദിയല്ലാതെ ആരും അധികാരത്തിൽ വരില്ല; പിണറായിയുടെ കുടുംബത്തിനായി സെൻട്രൽ ജയിലിൽ അപ്പാർട്മെന്റ് പണിയേണ്ടിവരും -പി.സി ജോർജ്
text_fieldsകോട്ടയം: ദേശീയതലത്തിൽ മോദിയല്ലാതെ ആരും അധികാരത്തിൽ വരില്ലെന്ന് കേരള ജനപക്ഷം ചെയർമാനും മുൻ എം.എൽ.എയുമായ പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനപക്ഷത്തിന്‍റെ നിലപാട് വ്യക്തമാക്കാം. കേരളത്തിൽ യു.ഡി.എഫിന് തന്നെയാണ് ഏറെ സാധ്യത.
പിണറായിയുടെ കുടുംബത്തിനായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ പുതിയ അപ്പാർട്മെന്റ് പണിയേണ്ടിവരും. അത്തരത്തിലുള്ള കള്ളത്തരങ്ങളല്ലേ പുറത്തുവരുന്നത്. പിണറായി വിജയൻ രാജിവെച്ച് പോകേണ്ട സമയം കഴിഞ്ഞു. സഖാക്കൾ മോഷ്ടിച്ച സഹകരണ ബാങ്കുകൾക്ക് മാത്രമാണോ സംരക്ഷണം നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. പ്രവർത്തകരോട് അൽപമെങ്കിലും സ്നേഹമുണ്ടെങ്കിൽ സി.പി.എം ബന്ധം അവസാനിപ്പിക്കുകയാണ് കേരള കോൺഗ്രസ് എം ചെയ്യേണ്ടതെന്നും പി.സി. ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.