പിഴ പിണറായിയുടെ പോക്കറ്റിൽ നിന്നു നൽകണം -പി.സി. ജോർജ്
text_fieldsദുബൈ: സുപ്രിംകോടതി വിധിയെ മാനിക്കാതെ സത്യപ്രതിജ്ഞാ ലംഘനം കാണിച്ച പിണറായി വിജയൻ സർക്കാറിന് ഒരു നിമിഷം പോലും തുടരാൻ അർഹതയില്ലെന്ന് പി.സി. ജോർജ് എം.എൽ.എ. വിധി നടപ്പാക്കാതെ അനാവശ്യ ശാഠ്യം കാണിച്ചതിെൻറ പേരിൽ ചുമത്തപ്പെട്ട പിഴ പൊതു ഖജനാവിലെ പണമെടുത്ത് അടക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയെൻറ ശമ്പളത്തിൽ നിന്ന് പിടിക്കണമെന്നും േജാർജ് ദുബൈയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ഇതിനായി വേണ്ടിവന്നാൽ കോടതിയെ സമീപിക്കും. സമ്പൂർണ പതനത്തിലേക്കുള്ള വഴിയിലാണ് കെ.എം.മാണിയെന്നും 58 വർഷമായി കർഷകരെ വഞ്ചിച്ച് കോടികൾ സമ്പാദിച്ച പാർട്ടി പിരിച്ചുവിടുകയാണ് വേണ്ടതെന്നും പറഞ്ഞ ജോർജ് കേരള കോൺഗ്രസിലെ മാന്യതയുള്ള എം.എൽ.എമാരും നേതാക്കളുമെല്ലാം മാണിയുടെ ചെയ്തിയിൽ മനസ് വിഷമിച്ചു നിൽക്കയാണെന്നും അഭിപ്രായപ്പെട്ടു.
മൂന്നാറിൽ എസ്. രാജേന്ദ്രൻ എം.എൽ.എയും മന്ത്രി മണിയുടെ സഹോദരൻ ലംബോദരനുമെല്ലാം ഭൂമി കൈയേറിയിട്ടുണ്ട്. നിയമ രംഗത്തെ ചില പ്രഗൽഭരും അന്യായമായി ഭൂമി ഒപ്പിച്ചിട്ടുണ്ട്. ടാറ്റയാണ് മുഖ്യ കൈയേറ്റക്കാർ. ഇൗ ഭൂമിയെല്ലാം പിടിച്ചെടുത്ത് സംസ്ഥാനത്തെ ഭൂരഹിതരായ ആളുകൾക്ക് രണ്ടേക്കർ വീതം പതിച്ചു നൽകണം. പട്ടിക ജാതി^വർഗ ക്ഷേമത്തിനായി വകയിരുത്തിയ കോടികൾ രാഷ്ട്രീയക്കാർ കൈയടക്കിയതു മൂലം ദലിത് കുടുംബങ്ങൾ ലക്ഷം വീട് കോളനികളിലും തോട്ട് പുറേമ്പാക്കുകളിലുമായി ദുരിത ജീവിതം നയിക്കുകയാണ്.
യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി എന്നിവക്ക് ബദലായി നാലാം മുന്നണിക്ക് രൂപം നൽകാൻ തെൻറ നേതൃത്വത്തിലെ കേരള ജനപക്ഷ പ്രസ്ഥാനം തയ്യാറെടുക്കുകയാണെന്നും സംഘടന ഒാരോ നാട്ടിലെയും അഴിമതിക്കാരെ ചെരുപ്പുമാലയണിയിക്കുമെന്നും േജാർജ് പറഞ്ഞു. പ്രവാസി ജനപക്ഷം ഭാരവാഹികളായ സജിൻ കളപ്പുര, ബെറ്റ്സൺ, സണ്ണി മുളമൂട്ടിൽ, മനാഫ് ചാവക്കാട് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.