പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി പി.സി. ജോർജ്, `എന്തിനാണ് 48 ലക്ഷത്തിന്റെ കാലിത്തൊഴുത്ത്, പാൽ മിൽമ നൽകില്ലേ'
text_fieldsപിണറായി വിജനെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് ജനപക്ഷം സെക്കുലർ നേതാവ് പി.സി. ജോർജ് രംഗത്ത്. ബഫർ സോൺ വിഷയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉന്നയിച്ചത്.
സർക്കാർ ധൂർത്തിന്റെ തെളിവാണ് കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള വിദേശയാത്രകൾ. ഇപ്പോഴിതാ, ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മാണം നടത്തിയത്. 48 ലക്ഷം രൂപ ചെലവഴിച്ചു നടത്തിയ ഈ നിർമ്മാണം അനാവശ്യമാണ്. മുഖ്യമന്ത്രിക്ക് പാല് കുടിക്കണമെങ്കിൽ മിൽമ നൽകില്ലേ. ഒരു ദിവസം പത്തോ ഇരുപതോ ലിറ്റർ പാല് കുടിക്കട്ടെ, അതിനുപകരം എന്തിനാണ് 48 ലക്ഷം രൂപ ചെലവഴിച്ച് കാലിത്തൊഴുത്ത് നിർമ്മിക്കുന്നത്. ഇതിന്റെ പരിപാലനത്തിനായി സഖാക്കന്മാരെ നിയമിച്ചിട്ടുണ്ടെന്നും ജോർജ് ആരോപിച്ചു.
ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുെമന്നും ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.