Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാമക്ഷേത്ര...

രാമക്ഷേത്ര നിര്‍മാണത്തിന് പി.സി. ജോർജിന്‍റെ വക 1000 രൂപ

text_fields
bookmark_border
PC George
cancel

കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയുമായി പി.സി. ജോർജ്​ എം.എൽ.എ. ആർ.എസ്​.എസ്​ കോട്ടയം സേവാപ്രമുഖ് ആർ. രാജേഷിന്​ സംഭാവനയായ 1000 രൂപ അ​ദ്ദേഹം കൈമാറി. ഞായറാഴ്​ച കോട്ടയം പള്ളിക്കത്തോട്ടിൽ വിവാഹച്ചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ പി.സി. ജോർജിനെ സന്ദർശിച്ച്​, ആർ.എസ്​.എസ്-ബി.ജെ.പി നേതാക്കൾ സംഭാവന തേടുകയായിരുന്നു.

ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ്​ ത​െൻറ നിലപാടെന്ന്​ സംഭാവന നൽകിയശേഷം ജോർജ്​ പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന്​ സംഭാവന നൽകിയത് തെറ്റായെന്ന്​ പിന്നീട്​ പറഞ്ഞ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ. ഹരി, കോട്ടയം ജില്ല പ്രസിഡൻറ്​ അഡ്വ. നോബിൾ മാത്യു, നേതാക്കളായ ആർ. രാജീവ്, സതീഷ് ചന്ദ്രൻ മാസ്​റ്റർ, അജീഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgeayodhyadonation for ram templeRam Temple Ayodhya
News Summary - PC George donated rs 1000 for construction of Ram temple
Next Story