തോക്കെടുത്തത് പാവങ്ങൾക്കു വേണ്ടി -പി.സി. ജോർജ്
text_fieldsകോട്ടയം: പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചവർക്കുനേരെയാണ് തോക്കെടുത്തതെന്ന് പി.സി. ജോർജ് എം.എൽ.എ. കൈയിലുള്ളത് ലൈസൻസുള്ള തോക്കാണ്. വേണ്ടിവന്നാൽ വെടിയുതിർക്കാനും മടിക്കില്ല. പ്രശ്നത്തിന് പരിഹാരം കാണാൻ ചർച്ചനടത്തും. മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികൾക്കുനേരെ തോക്കുചൂണ്ടിയ സംഭവത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
ഹാരിസൺ കമ്പനിവക സ്ഥലത്തിെൻറ അതിർത്തിയിൽ പഴയ തറവാട്ടുകാരൻ വിറ്റ ഭൂമിയിൽ വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളെ എസ്റ്റേറ്റ് തൊഴിലാളികളെന്നുപറയുന്നവർ സ്ഥിരമായി ശല്യം ചെയ്യുകയാണ്. എസ്റ്റേറ്റ് പൂട്ടിക്കിടക്കുകയാണ്. അവിടെ തൊഴിലാളികളില്ല. കള്ളുകൊടുത്ത് കുെറപേരെ മുതലാളി ഇറക്കിയതാണ്. അവരാണ് കുടുംബങ്ങളെ ഉപദ്രവിക്കുന്നത്.
രണ്ടുദിവസം മുമ്പ് 52 വീടുകളിൽ ഒന്നിനുനേരെ ആക്രമണം ഉണ്ടായി. കുടുംബങ്ങളെല്ലാം തെൻറ വീട്ടിൽവന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് അവിടെ ചെന്നത്. സ്ഥലെത്തത്തിയപ്പോൾ എം.എൽ.എ ഗോബാക് എന്നുപറഞ്ഞ് കുറെേപർ മുദ്രാവാക്യം വിളിച്ചു. പക്ഷേ, പിന്മാറിയില്ല. പിന്നീട് ചീത്തവിളിച്ചു. താനും തിരിച്ചുവിളിച്ചു. ശരിക്കൊപ്പവും പാവങ്ങൾക്കൊപ്പവും നിൽക്കുന്നയാളാണ് താൻ.
ബഹളം തുടർന്നപ്പോഴാണ് തോക്കെടുത്തത്. സ്വയംരക്ഷക്കുവേണ്ടി കൊണ്ടുനടക്കുന്നതാണ്. തന്നെ ആക്രമിച്ചാൽ വെടിവെക്കും. അതിനാണ് സർക്കാർ ലൈസൻസ് അനുവദിച്ചത്. തൊഴിലാളി നേതാക്കൾ എത്തിയപ്പോൾ അവരുമായി വിശദമായി ചർച്ച നടത്താമെന്നുപറഞ്ഞാണ് അവിടെനിന്ന് പിരിഞ്ഞതെന്നും പി.സി. ജോർജ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.