പി.സി. ജോർജ് പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് പരാതിക്കാരി
text_fieldsകൊച്ചി: പീഡനക്കേസിൽ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കൊച്ചിയിൽ അഭിഭാഷകനായ ബി.എ. ആളൂരിനെ കണ്ടശേഷം സംസാരിക്കുകയായിരുന്നു അവർ. കൂടുതൽ തെളിവ് നൽകും. പി.സി. ജോർജിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണം. തന്നോട് മോശമായി പെരുമാറിയില്ലേയെന്ന് ജോർജ് മനഃസാക്ഷിയോട് ചോദിക്കണം. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പരസ്യസംവാദത്തിന് തയാറാകണം.
സംരക്ഷിക്കും എന്ന് തോന്നിയ സമയത്താണ് ജോർജ് തന്റെ മെന്ററാണെന്ന് പറഞ്ഞത്. പിന്നീട് ഉണ്ടായ ദുരനുഭവം തെളിവുസഹിതം പരാതിനൽകി. പൊലീസ് ചുമത്തിയ വകുപ്പുകൾക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് നിയമപരമായി നേരിടും. ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ താനും ജോർജും തമ്മിലുള്ളതുതന്നെയാണ്. ജോർജിന്റെ ശാരീരിക ഉപദ്രവം തടയാൻ ശ്രമിച്ചിരുന്നു. ചികിത്സയിലായിരുന്നതുകൊണ്ടാണ് പരാതി വൈകിയത്. രണ്ടാഴ്ച മുമ്പുതന്നെ പരാതി മൊഴിയായി കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. ജാമ്യം കിട്ടാത്ത കേസിൽ ജാമ്യംനേടി പുറത്തുപോകുന്നു. സാധാരണക്കാർക്ക് ഇങ്ങനെ ജാമ്യത്തിലിറങ്ങാൻ കഴിയുമോ. കോടതിക്ക് രേഖകൾ പരിശോധിക്കാൻ സമയം കിട്ടിയിട്ടില്ലെന്ന് വിശ്വസിക്കുന്നു. കോടതിയെ എതിർത്ത് സംസാരിച്ചിട്ടില്ല. തന്റെ ഭാഗം കേൾക്കാൻ കോടതി സമയം തരണമായിരുന്നു. കോടതിയെ കുറ്റംപറയുകയല്ല. പൊലീസിന് വീഴ്ച പറ്റിയെന്നോ തിടുക്കം കാണിച്ചെന്നോ പറയാൻ കഴിയില്ല. തന്നെ മോശക്കാരിയെന്ന് വരുത്തിത്തീർത്താലും പറയാനുള്ളത് പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.