മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടകേസ് കൊടുക്കും; തനിക്കെതിരെ പിണറായി കള്ളസാക്ഷിയെ ഉണ്ടാക്കുന്നുവെന്ന് പി.സി ജോർജ്
text_fieldsകോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സംസ്ഥാന സർക്കാറിനെതിരെയും മാനനഷ്ട കേസ് നൽകുമെന്ന് മുൻ എം.എൽ.എ പി.സി ജോർജ്. ഇത് രണ്ട് തവണയാണ് തന്നെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നത്. വൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിണറായിക്കെതിരെ മാനനഷ്ടകേസ് നൽകാനാണ് താൻ ആലോചിക്കുന്നതെന്നും പി.സി ജോർജ് പറഞ്ഞു.
തനിക്കെതിരെ മുഖ്യമന്ത്രി കള്ളസാക്ഷിയെ ഉണ്ടാക്കുകയാണെന്ന ആരോപണവും പി.സി ജോർജ് ഉന്നയിച്ചു. താൻ കാണാത്ത സുനിൽ എന്നയാളുടെ പേരാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. തന്റെ ഭാര്യയേയും പ്രതിയാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫാരീസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വലിയ സാമ്പത്തിക റാക്കറ്റാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിക്കും മകൾക്കും ഇതിൽ പങ്കാളിത്തമുണ്ട്. വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണം. മുഖ്യമന്ത്രി വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിന് മുൻപോ ശേഷമോ അതേ രാജ്യങ്ങളിലേക്ക് വീണ വിജയനും സന്ദർശനം നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇ.ഡി അന്വേഷിച്ച് കണ്ടുപിടിക്കട്ടെയെന്നും പി.സി ജോർജ് പറഞ്ഞു.
നേരത്തെ പീഡന കേസിൽ മുൻ എം.എൽ.എ പി.സി ജോർജിന് ജാമ്യം അനുവദിച്ചിരുന്നു.തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി പി.സിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി.പരാതിക്കാരിക്ക് വിശ്വാസയോഗ്യതയില്ലെന്നായിരുന്നു പി.സി ജോർജിന്റെ അഭിഭാഷകന്റെ പ്രധാനവാദം. മുൻ മുഖ്യമന്ത്രിക്കെതിരെ വരെ ആരോപണം ഉന്നയിച്ച ആളാണ് പരാതിക്കാരി. നിയമവശങ്ങളെക്കുറിച്ച് പരാതിക്കാരിക്ക് ധാരണയുണ്ടെന്നും കോടതിയിൽ വാദം ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.