കെ.ടി. ജലീൽ പറഞ്ഞത് തന്നെയാണ് ഞാനും കല്ലറങ്ങാട്ട് പിതാവും പറഞ്ഞത് -പി.സി. ജോർജ്
text_fieldsകോട്ടയം: ലഹരിക്കേസിലെ കുറ്റവാളികളുടെ മതം സംബന്ധിച്ച് പഴയ സിമി പ്രവർത്തകനും മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ പറഞ്ഞത് തന്നെയാണ് താനും കല്ലറങ്ങാട്ട് പിതാവും പറഞ്ഞതെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. തന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യ ദ്രോഹികൾക്ക് ഇപ്പോൾ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ടെന്നും ജലീലിന്റെ വിഡിയോ പങ്കുവെച്ച് പി.സി. ജോർജ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘നിങ്ങൾ ഇരിക്കാൻ പറഞ്ഞാൽ മുട്ടിലും, കുനിഞ്ഞും നിൽക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു. ആരെങ്കിലും നിങ്ങൾക്കെതിരെ നിന്നാൽ അവരെ സംഘടിതമായി ഭീഷണത്തിപ്പെടുത്തി, തീർത്തു കളയുന്ന സ്ഥിരം പരിപാടി എന്റെ അടുത്ത് നടക്കില്ല. ഞാൻ തൊടുത്തു വിടുന്ന ശരങ്ങൾ ഒന്ന് നൂറായും നൂറു ആയിരമായും തൊടുക്കാൻ കെല്പുള്ള ഭാരതീയ ജനത പാർട്ടിയും സത്യങ്ങൾ മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങിയ ഒരു ജനതയും ഇന്ന് കേരളത്തിൽ ഉണ്ട്. എനിക്കും കല്ലറങ്ങാട്ടു പിതാവിനും എതിരെ കേസ് എടുക്കാൻ ഓടി നടന്ന വി.ഡി. സതീശൻ, എസ്.ഡി.പി.ഐ, മുസ്ലിം ലീഗ്, യൂത്ത് കോൺഗ്രസ്, വെൽഫയർ പാർട്ടി, പി.ഡി.പി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും ഞാൻ വെല്ലു വിളിക്കുന്നു. കെ.ടി. ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാൻ നിങ്ങൾക്ക് തന്റേടം ഉണ്ടോ? സ്വർണ്ണക്കടത്തു ഒരു ജില്ലയിൽ മാത്രമാണ് കൂടുതൽ എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഒന്ന് തൊട്ട് നോക്ക്. ലവ് ജിഹാദുണ്ടെന്നു ഒന്നര പതിറ്റാണ്ട് മുൻപ് പറഞ്ഞ വി എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. കേരളത്തിലെ ജയിലുകൾ മതിയാവാതെ വരും നിങ്ങൾക്ക്’ -പി.സി. ജോർജ് കുറിപ്പിൽ പറഞ്ഞു.
മദ്റസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതിൽ കൂടുതൽ എന്നായിരുന്നു കെ.ടി.ജലീൽ എം.എൽ.എ പ്രസംഗിച്ചത്. മതപഠനമോ മത വിദ്യഭാസമോ കിട്ടാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാർക്കുള്ള ധാർമ്മിക ബോധം പോലും മുസ്‍ലിം സമുദായത്തിലെ ആളുകൾക്ക് ഉണ്ടാകുന്നില്ലെന്നും മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തിൽ കെ.ടി. ജലീല്‍ കുറ്റപ്പെടുത്തിയിരുന്നു. കോളേജുകളിലും സ്കൂളുകളിലും അച്ചടക്കം കാണിക്കുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ മുസ്‍ലിം കുട്ടികളെക്കാൾ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളതെന്നും ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് മത നേതാക്കൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നപ്പോൾ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഓരോരുത്തരും അവനവനിലേക്കും കുടുംബത്തിലേക്കും സമുദായത്തിലേക്കും നോക്കണമെന്നും പിശകുകള്‍ തിരുത്തണമെന്നുമാണ് കെ.ടി. ജലീല്‍ ഫേസ് ബുക്കിൽ പ്രതികരിച്ചത്.
പി.സി. ജോർജിന്റെ കുറിപ്പിന്റെ പൂർണരൂപം:
പഴയ സിമി പ്രവർത്തകനും, മുൻ മന്ത്രിയും
എം എൽ എയുമായ
കെ ടി ജലീലിന്റെ ഒരു വീഡിയോ കാണുവാനിടയായി.
അയാൾ പറയുന്ന കാര്യങ്ങൾ തന്നെയാണ് പാലാ രൂപത അധ്യക്ഷൻ കല്ലറങ്ങാട്ട് പിതാവ് കുറച്ചു നാളുകൾക്കു മുൻപ് പറഞ്ഞത്.
ഞാനും കുറെ നാളുകളായി പറയുന്നതും ഇത് തന്നെ.
അതായത് എന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യ ദ്രോഹികൾക്ക് ഇപ്പോൾ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ട്.
ജനങ്ങൾ എന്തൊക്കെ അറിയരുതെന്നു അവർ ആഗ്രഹിച്ചോ, അത് വഴിയേ പോവുന്ന എല്ലാരും ചർച്ച ചെയ്ത് തുടങ്ങി.
നിങ്ങൾ ഇരിക്കാൻ പറഞ്ഞാൽ മുട്ടിലും, കുനിഞ്ഞും നിൽക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു.
ആരെങ്കിലും നിങ്ങൾക്കെതിരെ നിന്നാൽ അവരെ സംഘടിതമായി ഭീഷണത്തിപ്പെടുത്തി, തീർത്തു കളയുന്ന സ്ഥിരം പരുപാടി എന്റെ അടുത്ത് നടക്കില്ല .
ഞാൻ തൊടുത്തു വിടുന്ന ശരങ്ങൾ ഒന്ന് നൂറായും നൂറു ആയിരമായും തൊടുക്കാൻ കെല്പുള്ള ഭാരതീയ ജനത പാർട്ടിയും സത്യങ്ങൾ മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങിയ ഒരു ജനതയും ഇന്ന് കേരളത്തിൽ ഉണ്ട്.
എനിക്കും, കല്ലറങ്ങാട്ടു പിതാവിനും എതിരെ കേസ് എടുക്കാൻ ഓടി നടന്ന വി ഡി സതീശൻ, എസ് ഡി പി ഐ, മുസ്ലിം ലീഗ്,
യൂത്ത് കോൺഗ്രസ്,
വെൽഫയർ പാർട്ടി,
പി ഡി പി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും ഞാൻ വെല്ലു വിളിക്കുന്നു.
കെ ടി ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാൻ നിങ്ങള്ക്ക് തന്റേടം ഉണ്ടോ?
സ്വർണ്ണക്കടത്തു ഒരു ജില്ലയിൽ മാത്രമാണ് കൂടുതൽ എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഒന്ന് തൊട്ട് നോക്ക്.
ലവ് ജിഹാദുണ്ടെന്നു ഒന്നര പതിറ്റാണ്ട് മുൻപ് പറഞ്ഞ വി എസ് ജീവിച്ചിരിപ്പുണ്ട്.
കേസ് കൊടുക്ക്.
കേരളത്തിലെ ജയിലുകൾ മതിയാവാതെ വരും നിങ്ങള്ക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.