തോട്ടം തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടി പി.സി. ജോര്‍ജ് എം.എല്‍.എ VIDEO
text_fieldsമുണ്ടക്കയം: പരാതി അന്വേഷിക്കാനെത്തിയ പി.സി. ജോര്‍ജ് എം.എല്‍.എ തനിക്കെതിരെ തിരിഞ്ഞ തോട്ടം തൊഴിലാളികള്‍ക്കുനേരെ തോക്കുചൂണ്ടി. മുണ്ടക്കയം വെള്ളനാടി ഹാരിസണ്‍ പ്ലാേൻറഷന്‍ റബര്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് നാടകീയരംഗങ്ങൾ. എസ്റ്റേറ്റിനോടുചേര്‍ന്ന് മണിമലയാര്‍ തീരത്ത് താമസിക്കുന്ന 53 കുടുംബങ്ങള്‍ കമ്പനിയുടെ ഉടമസ്ഥതയിലെ തോട്ടഭൂമി ൈകയേറിയെന്ന് ആരോപിച്ച് ബുധനാഴ്ച മാനേജ്മെൻറ് പ്രതിനിധികളും തോട്ടം തൊഴിലാളികളും ചേർന്ന്, വേലികെട്ടിയത് പൊളിച്ചിരുന്നു. എന്നാല്‍, തങ്ങൾ തോട്ടത്തിലല്ല, വിവരാവകാശ നിയമപ്രകാരം പുറമ്പോക്കാെണന്നു കണ്ടെത്തിയ സ്ഥലത്താണ് വേലികെട്ടിയതെന്നുകാണിച്ച് പുറമ്പോക്ക് നിവാസികള്‍ പി.സി. ജോര്‍ജ് എം.എല്‍.എക്ക് പരാതി നല്‍കി. ഇതിെൻറ അടിസ്ഥാനത്തില്‍ സ്ഥലെത്തത്തിയതാണ് എം.എല്‍.എ.
പുറമ്പോക്ക് നിവാസികളുമായി എം.എല്‍.എ സംസാരിച്ചുനിൽക്കെ അവിടേക്ക് കൂട്ടത്തോടെ തൊഴിലാളികള്‍ എത്തി. തങ്ങൾെക്കതിരെ എം.എല്‍.എ സഭ്യമല്ലാതെ സംസാരിച്ചതായി ആരോപിച്ച് തൊഴിലാളികള്‍ ബഹളം െവച്ചു. വേലിപൊളിക്കാന്‍ വരുന്ന തൊഴിലാളികള്‍ക്കുനേരെ ആസിഡ് ഒഴിക്കാന്‍ പുറമ്പോക്ക് നിവാസികളോട് എം.എല്‍.എ ആഹ്വാനം ചെയ്തതോടെ തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ എം.എല്‍.എ കൈയില്‍ സൂക്ഷിച്ച തോക്ക് തൊഴിലാളികള്‍ക്കുനേരെ ചൂണ്ടുകയായിരുന്നു.
തുടർന്ന് തൊഴിലാളികള്‍ എം.എല്‍.എക്കെതിരെ ഗോബാക് വിളിച്ച് കൂടുതല്‍ ബഹളമുണ്ടാക്കി. തോക്ക് കവറിലാക്കി മാറ്റിെവച്ചങ്കിലും തൊഴിലാളികള്‍ എം.എല്‍.എയെ തടഞ്ഞുെവച്ചു. സംഭവമറിഞ്ഞ് മുണ്ടക്കയം എസ്.ഐ പ്രസാദ് എബ്രഹാം വര്‍ഗീസിെൻറ നേതൃത്വത്തില്‍ പൊലീസെത്തി എം.എല്‍.എയെ സുരക്ഷിതമായി മാറ്റി. ദീര്‍ഘകാലമായി പുറമ്പോക്കില്‍ താമസിക്കുന്ന തങ്ങളെ തോട്ടം മാനേജ്മെൻറ് ദ്രോഹിക്കുകയാണെന്ന് ഇവിടത്തെ താമസക്കാരനായ ജയകുമാര്‍ പറഞ്ഞു. കഴിഞ്ഞദിവസം മാനേജ്മെൻറും പ്രതിനിധികളും ചില തൊഴിലാളികളും ചേര്‍ന്ന് തങ്ങളുടെ വീടുകള്‍ക്കുനേരെ ൈകേയറ്റം നടത്തി. കൃഷിയും മറ്റും നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എ ഇരുവിഭാഗെത്തയും കണ്ട് പ്രശ്‌നപരിഹാരത്തിന് എത്തിയതാെണന്നാണ് കരുതിയതെന്നും തങ്ങളുടെ ആവലാതികള്‍കൂടി ബോധിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് അടുത്തുചെന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ എം.എല്‍.എ മോശമായി പെരുമാറി തങ്ങള്‍ക്കുനേരെ തോക്കുചൂണ്ടി അപായപെടുത്താൻ ശ്രമിെച്ചന്നും അവർ ആരോപിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.