യു.ഡി.എഫ് പ്രവേശനം അടഞ്ഞ അധ്യായമായി; ഇക്കുറിയും ഒറ്റക്ക് മത്സരിക്കാനൊരുങ്ങി പി.സി. ജോർജ്
text_fieldsകോട്ടയം: യു.ഡി.എഫ് പ്രവേശനം അടഞ്ഞ അധ്യായമായതോടെ അവസാനം ഒറ്റക്ക് മത്സരിക്കാനൊരുങ്ങി പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ്.
യു.ഡി.എഫ് വഞ്ചിച്ചെന്നും ജനപക്ഷത്തിന് എൻ.ഡി.എയുമാേയാ മേറ്റതെങ്കിലും പാർട്ടിയുമായോ മുന്നണിയുമായോ ബന്ധമുണ്ടാകില്ലെന്നും ബുധനാഴ്ച കോട്ടയത്ത് അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഇക്കുറിയും പൂഞ്ഞാറിൽ ചതുഷ്കോണ മത്സരത്തിന് സാധ്യത വർധിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടെയും ഭാഗമല്ലാതിരുന്നിട്ടും 27,821 വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു ജോർജിെൻറ വിജയം. എന്നാൽ, കഴിഞ്ഞതവണ ഒന്നടങ്കം ഒപ്പം നിന്ന മുസ്ലിം സമുദായം ഇക്കുറി ജോർജിന് എതിരാണ്.
മുസ്ലിം സമുദായത്തിനെതിരെ ജോർജ് നടത്തിയ മോശം പരാമർശങ്ങളാണ് തിരിച്ചടിയാകുന്നത്. ജോർജിനെ യു.ഡി.എഫിെൻറ ഭാഗമാക്കരുതെന്ന ഉറച്ച നിലപാടെടുത്തതിൽ പൂഞ്ഞാറിലെ കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കളുടെ പങ്ക് തള്ളാനാവില്ല.
ജോർജിനെതിരെ കോൺഗ്രസ്- മുസ്ലിംലീഗ് പ്രാദേശിക ഘടകങ്ങൾ പ്രമേയം പാസാക്കിയിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ പ്രകടനവും നടത്തി. കോട്ടയം ഡി.സി.സിയും ജോർജിനെതിരെ രംഗത്തുവന്നു. ഒടുവിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയുമൊക്കെ പൂഞ്ഞാറുകാരുടെ വികാരം കാര്യമായെടുത്തു.
യു.ഡി.എഫിലെ ചിലർക്ക് ജോർജിനോട് താൽപര്യം ഉണ്ടായിരുന്നെങ്കിലും എതിർപ്പ് രൂക്ഷമായതോടെ അവരും പിന്മാറി. അതിനിടെ, രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവാദവും ജോർജിന് തിരിച്ചടിയായി.
ഈരാറ്റുേപട്ട, മുണ്ടക്കയം, കൂട്ടിക്കൽ, പാറത്തോട്, എരുമേലി പഞ്ചായത്തുകളിൽ മുസ്ലിം വോട്ടുകൾ നിർണായകമാണ്. അത് ഇക്കുറി അദ്ദേഹം പ്രതീക്ഷിക്കുന്നില്ലെന്നാണ് സൂചന.
എന്നാൽ, ഹൈന്ദവ-ക്രൈസ്തവ വോട്ടുകൾ തുണയാകുമെന്ന് അദ്ദേഹം കരുതുന്നു. ചൊവ്വാഴ്ച ബി.ജെ.പി നേതാക്കളുമായി അവസാനവട്ട ചർച്ചകൂടി കഴിഞ്ഞിട്ടാണ് ഒറ്റക്ക് മത്സരിക്കാൻ ജോർജ് തീരുമാനമെടുത്തത്. ചർച്ച നടത്തിയെന്ന് കെ.സുരേന്ദ്രൻ കോട്ടയത്ത് വെളിപ്പെടുത്തിയിരുന്നു.
തദ്ദേശ െതരഞ്ഞെടുപ്പിൽ പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മൂന്ന് മുന്നണിയെയും തോൽപിച്ച് മകൻ ഷോൺ ജോർജിനെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചെങ്കിലും പ്രാദേശിക എതിർപ്പ് കണക്കിലെടുത്ത് മുന്നണി നേതൃത്വങ്ങൾ അതും കാണാൻ കൂട്ടാക്കിയില്ല.
പൂഞ്ഞാറില്ലെങ്കിൽ പാലായോ കാഞ്ഞിരപ്പള്ളിയോ കിട്ടിയാൽ മതിയെന്നും ഒരുവേള ജോർജ് നിലപാടെടുത്തു. എന്നാൽ, അതിനും യു.ഡി.എഫ് തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.