പി.സി. ജോർജിനെ അറസ്റ്റ് ചെയ്യും, തിടുക്കമില്ല; ഗൂഢാലോചനയും അന്വേഷിക്കും -കമ്മീഷ്ണർ
text_fieldsകൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പാണെന്നും എന്നാൽ തിടുക്കമില്ലെന്നും ഗൂഢാലോചന കൂടി അന്വേഷിക്കുകയാണെന്നും കൊച്ചി കമ്മീഷണർ നാഗരാജു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറസ്റ്റ് ചെയ്യും എന്ന് ഉറപ്പാണ്. പക്ഷേ, കേസിലെ ഗൂഢാലോചന കൂടി അന്വേഷിക്കാനുണ്ട്. അതിനാൽ തിടുക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.സി ജോർജിനുമേൽ ചുമത്തിയ കുറ്റങ്ങൾ ചെയ്തു എന്ന് തെളിഞ്ഞിട്ടുണ്ട്. സംഘാടകർ ജോർജിനെ ക്ഷണിച്ചതും ആരാണ് പി.സി ജോർജിനെ വിളിച്ചത്, എന്തുകൊണ്ടാണ് വിളിച്ചത് എന്നുമെല്ലാം വിശദമായി അന്വേഷിക്കും. വിളിച്ചാൽ ഇത്തരത്തിൽ സംസാരിക്കാൻ സാധ്യതയുണ്ട് എന്നറിഞ്ഞിട്ടും വിളിച്ചതാണ്. അതാണ് അന്വേഷിക്കുന്നത് -കമ്മീഷ്ണർ വ്യക്തമാക്കി.
അനന്തപുരി ഹിന്ദുസമ്മേളനത്തിൽ പങ്കെടുത്താണ് കേരള ജനപക്ഷം നേതാവ് പി.സി. ജോർജ് മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. അറസ്റ്റ് ചെയ്തെങ്കിലും ജോർജിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യം നേടിയ ജോർജ് പറഞ്ഞതിലെല്ലാം ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. വിദേഷ്വ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.