പി.സി. ജോർജിന്‍റെ വിവാദ പ്രസംഗം: സീഡികൾ തുറന്ന കോടതിയിൽ പ്രദർശിപ്പിക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: മുൻ എം.എൽ.എ പി.സി. ജോർജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിെൻറ സീഡികൾ തുറന്ന കോടതിയിൽ പ്രദർശിപ്പിക്കാൻ നിർദേശം. തെളിവായി പൊലീസ് കോടതിയിൽ സമർപ്പിച്ച നാല് സീഡികളാണ് പ്രദർശിപ്പിക്കുന്നത്. ഇതിനുള്ള സജ്ജീകരണം ഒരുക്കാൻ സൈബർ സെൽ സി.ഐയോട് കോടതി നിർദേശിച്ചു.
ഈമാസം 23നാണ് പ്രസംഗം കോടതി പരിശോധിക്കുന്നത്.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിക്കുന്നത്. ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തതെന്നും മതവിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പി.സി. ജോർജിെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, പി.സി. ജോർജ് മത വിദ്വേഷ പ്രസംഗം നടത്തിയെന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിലായിരുന്നു പി.സി. ജോർജിെൻറ വിവാദ പരാമർശം. മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന പ്രസംഗമാണ് ജോർജ് നടത്തിയതെന്നാരോപിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും ജോർജിനെ അറസ്റ്റ് ചെയ്തതും. എന്നാൽ കോടതി ജാമ്യം നൽകിയതിനെ തുടർന്നാണ് റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.