പി.സി ജോർജ്ജിന്റെ ‘ട്രോൾ’; തുഷാർ ഉഷാർ
text_fieldsകോട്ടയം: തുഷാർ വെള്ളാപ്പള്ളി എല്ലാ കാര്യത്തിലും ഉഷാറായ വ്യക്തിയാണെന്നും അദ്ദേഹം തന്നെ വിളിക്കുകയോ അദ്ദേഹത്തിന്റെ പ്രചാരണത്തിനിറങ്ങാൻ തന്നോട് പാർട്ടി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും പി.സി. ജോർജ്. കോട്ടയം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തുഷാർ ജയിക്കും. പിതാവ് എസ്.എൻ.ഡി.പിയുടെയും മകൻ ബി.ഡി.ജെ.എസിന്റേയും നേതാക്കളല്ലേ. മണ്ഡലത്തിൽ അഞ്ച് ലക്ഷത്തോളം ഈഴവ വോട്ടുകളുണ്ട്. അതിൽ നാലരലക്ഷം വോട്ട് കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ട്രോളുകയാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരി മാത്രമായിരുന്നു മറുപടി.
അനിൽ ആന്റണി പത്തനംതിട്ടയിൽ എത്തിയപ്പോൾ പരിചയപ്പെടുത്തൽ വേണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ആഴ്ചകൾക്കുള്ളിൽ അനിൽ കളംപിടിച്ചു. കോൺഗ്രസ് മുഴുവൻ കള്ളൻമാരാണ്, കോൺഗ്രസ് സംസ്കാരത്തിൽ അനിൽ ആന്റണി പണം വാങ്ങിയിട്ടുണ്ടെങ്കിൽ അവർ തീർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.