'കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ; നാക്കുപിഴയോ അതോ സത്യം പറഞ്ഞുപോയതോ'
text_fieldsആലപ്പുഴ: സമാനതകളില്ലാത്ത ക്രമക്കേടുകളും അട്ടിമറികളുമാണ് സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. സ്വർണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്‍റെ സൂചനകൾ കൂടിയാണ് സെക്രട്ടറിയറ്റിലെ തീപിടിത്തം പോലെയുള്ള സംഭവങ്ങളെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ എന്ന് പൊതുഭരണ വകുപ്പിലെ അഡിഷണൽ സെക്രട്ടറി ഹണി പറഞ്ഞതായും പി.സി വിഷ്ണുനാഥ് ആരോപിച്ചു. സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ (ഫ്രോയിഡിയൻ സ്ലിപ്) എന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു.
സെക്രേട്ടറിയറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ തീപിടിത്തമുണ്ടായത്. ചില ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.