കൽപ്പറ്റയിൽ ടി. സിദ്ദീഖ്, കുണ്ടറയിൽ വിഷ്ണുനാഥ്; അവശേഷിക്കുന്ന സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ ഉടൻ
text_fieldsകോഴിക്കോട്: എട്ട് നിയമസഭ മണ്ഡലങ്ങളിൽ കൂടി കോൺഗ്രസ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. കൽപ്പറ്റയിൽ ടി. സിദ്ദീഖും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും നിലമ്പൂരിൽ വി.വി. പ്രകാശും സ്ഥാനാർഥികളാകുമെന്നാണ് സൂചന. വടകരയിലും ധർമ്മടത്തും കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തും.
86 സീറ്റിലാണ് ഇന്നലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആകെ 92 സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്നായിരുന്നു അറിയിച്ചത്. പിന്നീട്, വടകരയും ധർമ്മടവും കോൺഗ്രസ് ഏറ്റെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പ്രഖ്യാപിക്കുകയായിരുന്നു.
വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാർ, പട്ടാമ്പിയിൽ റിയാസ് മുക്കോളി, തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ എന്നിവർ പട്ടികയിലുണ്ട്. അവശേഷിക്കുന്ന സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് രാത്രിയോ നാളെയോ ഉണ്ടാവാനാണ് സാധ്യത.
വടകരയിൽ ആർ.എം.പി(ഐ) നേതാവ് കെ.കെ. രമ മത്സരിക്കുകയാണെങ്കിൽ യു.ഡി.എഫ് പിന്തുണക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ രമ മത്സരിക്കാത്ത സാഹചര്യത്തിലാണ് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത്. ഫോർവേഡ് ബ്ലോക്കിന് നൽകിയ ധർമ്മടത്തും കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.