ജനങ്ങളിലാണ് വിശ്വാസമെന്ന് പി.സി വിഷ്ണുനാഥ്
text_fieldsതിരുവനന്തപുരം: സർവേയിലല്ല ജനങ്ങളിലാണ് വിശ്വാസമെന്ന് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകുമെന്ന് പ്രീ പോൾ സർവേ ഫലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐശ്വര്യ കേരളയാത്രയിൽ ഇടത് സർക്കാറിനെതിരായ ജനവികാരം ശക്തമാണെന്ന് വ്യക്തമായി. യുവജന രോഷവും ആഴക്കടൽ മത്സ്യബന്ധന വിവാദവും കേരളത്തിൽ ചർച്ചയാവുകയാണ്. വരും ദിവസങ്ങളിലെ സർവേകൾ യു.ഡി.എഫിന് അനുകൂലമാകുമെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലം. എൽ.ഡി.എഫ് 72 മുതൽ 78 വരെ സീറ്റ് നേടു. യു.ഡി.എഫിന് 59 മുതൽ 65 വരെ സീറ്റ് ലഭിക്കുമെന്നും മൂന്നു മുതൽ ഏഴുവരെ എൻ.ഡി.എക്ക് ലഭിക്കാമെന്നും സർവേ പറയുന്നു.
എൽ.ഡി.എഫിന്-41, യു.ഡി.എഫിന് -39, എൻ.ഡി.എക്ക് -18 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.