പി.സി. ജോർജ് ബി.ജെ.പിയിലേക്ക്; ഇന്ന് ഡൽഹിയിൽ ചർച്ച
text_fieldsതിരുവനന്തപുരം: ഒടുവിൽ ജനപക്ഷം നേതാവ് പി.സി. ജോർജ് ബി.ജെ.പി പാളയത്തിലേക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുൻപായി കാര്യങ്ങളെ കുറിച്ച് ധാരണയിലെത്താൻ കേന്ദ്ര നേതൃത്വവുമായുളള ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച. പി.സി.ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവരാണ് ഡൽഹിയിലെത്തിയത്. പ്രകാശ് ജാവഡേക്കർ, വി.മുരളീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തേക്കും. ബി.ജെ.പിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്ന് പി.സി.ജോര്‍ജ് പറയുന്നു.
ഇതിനിടെ, അംഗത്വം വേണോ, ലയനം വേണോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പി.സി. ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബി.ജെ.പിക്കുള്ളത്. എന്നാൽ, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബി.ജെ.പിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പി.സി. ജോർജ് പറയുന്നു.
എൻ.ഡി.എയിൽ ചേരുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ ജനപക്ഷം സംസ്ഥാന കമ്മിറ്റി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. ഇതിൽ മൂന്നു പേരാണിന്ന് ഡൽഹിൽ എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും. പൂഞ്ഞാര്‍ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു പി.സി. ജോര്‍ജ്. കേരളാ കോണ്‍ഗ്രസിന്റെ വിവിധ പാര്‍ട്ടികളില്‍ അംഗമാവുകയും ലയിക്കുകയും ചെയ്തിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് (ജെ), കേരളാ കോണ്‍ഗ്രസ് (എം) തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ്, കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയും രൂപീകരിച്ചു.
തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍, കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി ലയിച്ചു. 2017-ല്‍ വീണ്ടും സ്വന്തമായി ജനപക്ഷം എന്ന പാര്‍ട്ടി രൂപവത്കരിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ, വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിെൻറ പേരിൽ ജയിലിലുമായി.
കേരളത്തിലെ ഇരുമുന്നണികളിലും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബി.ജെ.പിയിലേക്ക് ചേക്കാറാൻ പി.സി. ജോർജ് തീരുമാനിച്ചത്. ഇതുലക്ഷ്യമിട്ടുകൊണ്ടാണ് കഴിഞ്ഞ ഒരു വർഷമായി ബി.ജെ.പി നേതൃത്വം അടുപ്പത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.