പി.സി.എം ഫൗണ്ടേഷൻ പുരസ്കാരം നൽകി
text_fieldsകണ്ണൂർ: ഇരിക്കൂറിലെ പി.സി. മാമുഹാജിയുടെ സ്മരണാർഥം പി.സി.എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരം അറബി മലയ ാളം ഭാഷാ നിഘണ്ടുവിെൻറ രചയിതാവ് കെ.പി.എഫ്. ഖാന് ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് സമ്മാനിച്ചു. അറബി ഭാഷയെ സ്നേഹിക്കുന്ന മലയാളിക്ക് കഴിഞ്ഞ അമ്പത് വർഷത്തെ കഠിന പ്രയത്നത്തിെൻറ ഫലമായി ലഭിച്ച അമൂല്യ നിധിയാണ് കെ.പി.എഫ്. ഖാൻ രചിച്ച അറബി-മലയാളം ശബ്ദതാരാവലിയെന്ന് വി.കെ. ഹംസ അബ്ബാസ് അഭിപ്രായപ്പെട്ടു.
25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഫൗണ്ടേഷൻ ചെർമാൻ കെ. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ധർമ പാത എന്ന പുസ്തകത്തിെൻറ പ്രകാശനം അനസ് മൗലവി, ജമാഅത്തെ ജില്ല വൈസ് പ്രസിഡൻറ് കെ.എം. മഖ്ബൂലിന് നൽകി പ്രകാശനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു.പി. സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി.
പൗരത്വ ഭേദഗതിയും മതേതര ഇന്ത്യയുടെ ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും നടന്നു. ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ചീഫ് എഡിറ്റർ വി.എ. കബീർ, സി.കെ. മുനവ്വിർ, കെ. ഹസീന, എൻ.എം. ബഷീർ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.പി. ഹാരിസ് സ്വാഗതവും ഡോ. എൻ. മിസ്ഹബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.