തീവ്രവാദ ലേബല്‍ മഅ്ദനിയില്‍ ചാര്‍ത്തുന്നവര്‍ വര്‍ഗീയവാദികള്‍ –പി.ഡി.പി
text_fieldsതിരൂര്‍: തരാതരം പോലെ വര്‍ഗീയ പാര്‍ട്ടികളേയും സംഘ്പരിവാറിനേയും തെരഞ്ഞെടുപ്പ് വിജയത്തിന് കൂട്ടുപിടിക്കുന്ന പാര്‍ട്ടികളും നേതാക്കളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്പരം സംവദിക്കുമ്പോള്‍ തീവ്രവാദത്തിെൻറ ലേബല്‍ ചാര്‍ത്താന്‍ പി.ഡി.പി ചെയര്മാന് അബ്ദന്നാസിര് മഅ്ദനിയെ വലിച്ചിഴക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് പി.ഡി.പി സംസ്ഥാന നേതാക്കള്‍ പറഞ്ഞു. രാജ്യത്തെ ഒരു കോടതിയും ഇതുവരെ മഅ്ദനിയുടെ മേല്‍ ഒരു വര്‍ഗീയ-തീവ്രവാദ ആരോപണങ്ങളും ശരിവെച്ചിട്ടില്ല.
ഫാഷിസത്തിനും സംഘ്പരിവാരത്തിനുമെതിരെ മഅ്ദനി ഉയര്‍ത്തിയ ശബ്ദം പലരുടേയും ഉറക്കം കെടുത്തിയിരുന്നു എന്നത് എല്ലാവര്ക്കും ബോധ്യമുള്ളതാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് വര്‍ഗീയത വിളിച്ച് പറയുന്നത് വെടക്കാക്കി തനിക്കാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്.
അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയാത്ത മുസ്ലിം ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ മറുപടിയായി മഅ്ദനിയെ വലിച്ചിഴച്ച് തൂക്കമൊപ്പിക്കാന്‍ ശ്രമിക്കുന്നത് ഇനിയും അനുവദിച്ച് കൊടുക്കാന്‍ കഴിയില്ല. അബ്ദുറഹ്മാന് രണ്ടത്താണിയും എന്‍. ഷംസുദ്ദീന് എം.എല്‍.എയും ടി.എന്‍. പ്രതാപന് എം.പിയുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ അനാവശ്യമായി മഅ്ദനിയെ ചര്‍ച്ചകളില്‍ വലിച്ചിഴച്ചത് ദുരുദ്ദേശ്യപരമാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, മജീദ് ചേര്‍പ്പ്, സംസ്ഥാന സെക്രട്ടറി ശശി പൂവൻചിന, ജില്ല സെക്രട്ടറി അഷ്റഫ് പൊന്നാനി, തിരൂർ മണ്ഡലം പ്രസിഡൻറ് ബീരാൻ ഹാജി തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.