387 രക്തസാക്ഷികളെ ഒഴിവാക്കിയത് സ്വാതന്ത്ര്യ സമരചരിത്രത്തോടുള്ള അവഹേളനം -പി.ഡി.പി
text_fieldsകൊച്ചി: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവ പോരാളികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിെയയും ആലി മുസ്ലിയാര് ഉള്‍പ്പെടെ 387 ധീര രക്തസാക്ഷികെളയും ചരിത്രപട്ടികയില്‍നിന്ന് ഒഴിവാക്കിയ ചരിത്ര ഗവേഷണ കൗണ്‍സില്‍ തീരുമാനം സ്വാതന്ത്ര്യ സമരചരിത്രത്തോടുള്ള അവഹേളനമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി.
മലബാറിലെ വിപ്ലവ പോരാട്ടങ്ങെളയും രക്തസാക്ഷികെളയും ചരിത്രത്തില്‍നിന്ന് നീക്കുന്നത് സംഘ്പരിവാറിെൻറ രാഷ്‌ട്രീയ വംശീയ വിദ്വേഷത്തിെൻറ പ്രതിഫലനമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആര്‍) പുറത്തുവിട്ട നിഘണ്ടുവിന്‍റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ പാനലാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്‌ലിയാരെയും രക്തസാക്ഷി പട്ടികയിൽ നിന്ന് വെട്ടിമാറ്റിയത്.
1921ലെ മലബാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമല്ലെന്നും മതപരിവർത്തനം ലക്ഷ്യംവെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നുവെന്നുമാണ് സമിതിയുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.