ഔദാര്യത്തിനായി കേഴുന്നില്ല, ദയയ്ക്കായി യാചിക്കുന്നുമില്ല; നീതിയുടെ സൂര്യൻ ഉദിച്ചെങ്കിലെന്ന് അബ്ദുന്നാസിർ മഅ്ദനി
text_fieldsകള്ളക്കേസിൽ കുടുക്കി ജയലിൽ അടച്ചതിെൻറ പത്താം വാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അബ്ദുന്നാസിർ മഅ്ദനി. 'ഔദാര്യത്തിനായി കേഴുന്നില്ല, ദയയ്ക്കായി യാചിക്കുന്നുമില്ല,നീതിയ്ക്കായി പോരാടുകയാണ്, ആത്മാവ് കൂടൊഴിയും മുമ്പ് നീതിയുടെ സൂര്യൻ ഉദിച്ചെങ്കിൽ' എന്ന കുറിപ്പോടെയാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പ്രത്യേക പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
10 വർഷത്തെ കാരാഗൃഹ വാസം അദ്ദേഹത്തിെൻറ ആത്മവീര്യം ഒട്ടും കെടുത്തിയിട്ടില്ലെന്ന് കാണിക്കുന്നതാണ് കുറിപ്പ്. ഇതോടൊപ്പം പ്രത്യേകം തയ്യാറാക്കിയ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. 'മഅ്ദനി: രണ്ടാം നാടുകടത്തൽ പതിറ്റാണ്ട് പിന്നിടുന്നു' എന്നും 'അനീതിയുടെ വിലങ്ങഴിക്കുന്നു, കേരളം പ്രതികരിക്കുന്നു' എന്നുമാണ് പോസ്റ്ററിൽ കുറിച്ചിട്ടുള്ളത്.
പോസ്റ്റിന് താഴെ ധാരാളംപേർ അദ്ദേഹത്തിന് പിൻതുണയും പ്രാർഥനയും അർപ്പിച്ച് എത്തുന്നുണ്ട്. 'രണ്ടു പതിറ്റാണ്ടു നീണ്ടു നിന്ന ലോക്ക് അപ്പ് (ഡൗൺ) വാസം. തടവറകളിൽ എരിഞ്ഞു തീരുന്ന ഇന്ത്യൻ യുവത്വത്തിൻറെ പ്രതിനിധി. മറന്നു പോയ ദളിത് മുസ്ലിം ഐക്യത്തെ കുറിച്ച് നവസ്വാതന്ത്ര്യ സമരകാലത്ത് ആദ്യമായി കേരളത്തെ ഓർമിപ്പിച്ച നേതാവ് എന്നതാണ് കേരളത്തിൽ മഅദനിയുടെ പ്രസക്തി. രണ്ടു പതിറ്റാണ്ടായി തുടരുന്ന നീതിനിഷേധത്തിെൻറ കാരണവും അതുതന്നെയാണ്'-ഒരാൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.