പാലായിൽ സമാധാനയോഗം; സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിക്ക് ധാരണ
text_fieldsപാലാ: പാലാ ബിഷപ്പിെൻറ വിദ്വേഷപ്രസംഗത്തോടനുബന്ധിച്ച് പാലായിലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് സമാധാനയോഗം വിളിച്ചു. പാലാ ഡിവൈ.എസ്.പി ഷാജു ജോസിെൻറ നേതൃത്വത്തില്‍ നടന്ന യോഗത്തിൽ പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കൾ പെങ്കടുത്തു.
പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി. മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഈരാറ്റുപേട്ടയിലെ ഫുഡ് പ്രോസസിങ് യൂനിറ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു. സൈബർ സെല്‍ അന്വേഷണം നടത്തി നടപടിയെടുക്കും. വര്‍ഗീയ പരാമര്‍ശങ്ങളും കമൻറുകളും നടത്തുന്ന ഗ്രൂപ്പുകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി അറിയിച്ചു.
ഇമാം ഏകോപന സമിതി ചെയര്‍മാൻ മുഹമ്മദ് നജീര്‍ മൗലവി, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാ.ജോർജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഈരാറ്റുപേട്ട നൈനാര്‍ പള്ളി പ്രസിഡൻറും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറുമായ മുഹമ്മദ് സക്കീര്‍, കത്തോലിക്ക കോണ്‍ഗ്രസ് നേതാവ് രാജീവ് ജോസഫ് കൊച്ചുപറമ്പില്‍, എൻ.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും മീനച്ചില്‍ താലൂക്ക് പ്രസിഡൻറുമായ സി.പി. ചന്ദ്രന്‍ നായര്‍ ചൊള്ളാനിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍ കൈമനാല്‍, ഈരാറ്റുപേട്ട മുഹ്യിദ്ദീന് ജുമാമസ്ജിദ് പ്രസിഡൻറ് പി.ടി. അഫ്സറുദ്ദീന്‍ പുള്ളോലില്‍, എസ്.എൻ.ഡി.പി യൂനിയന്‍ മീനച്ചില്‍ താലൂക്ക് അഡ്മിനിസ്ട്രേറ്റിവ് അംഗം സി.ടി. രാജന്‍ അക്ഷര, ഈരാറ്റുപേട്ട പുതുപ്പള്ളി ജുമാമസ്ജിദ് പ്രസിഡൻറ് കെ.ഇ. പരീത് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.