Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിടിച്ച് കാൽനടക്കാരന്...

ബസിടിച്ച് കാൽനടക്കാരന് പരിക്ക്; ജനത്തെ ഭയന്നോടിയ ഡ്രൈവർ ട്രെയിൻതട്ടി മരിച്ചു

text_fields
bookmark_border
jijith 987987
cancel

തലശ്ശേരി: കാൽനടക്കാരനെ ഇടിച്ചതിനെ തുടർന്ന് ഭയന്ന് ബസിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവർ ട്രെയിൻതട്ടി മരിച്ചു. പന്ന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ. ജീജിത്ത് (45) ആണ് മരിച്ചത്. തലശ്ശേരി പുന്നോൽ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകീട്ട് 6.15നാണ് സംഭവം.

വടകര -തലശ്ശേരി റൂട്ടിൽ ഓടുന്ന ഭഗവതി ബസാണ് അപകടത്തിൽപെട്ടത്. വടകര ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് വരുകയായിരുന്നു ബസ്. പെട്ടിപ്പാലം പഴയ കള്ളുഷാപ്പിന് സമീപത്ത് റോഡിൽ കൂടി നടന്നുപോകുകയായിരുന്ന കോളനിയിലെ താമസക്കാരനെ ബസ് ഇടിച്ചു. അപകടത്തിന് പിന്നാലെ ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഇറങ്ങിയോടിയ ജീജിത്ത‌ിനെ സമീപത്തെ റെയിൽവേ ട്രാക്കിലൂടെയെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു.

ആളുകൾ ഓടിക്കൂടിയെങ്കിലും ജീജിത്ത് തൽക്ഷണം മരിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബസിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസുവിന്റെ മകനാണ് മരിച്ച ജീജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus driverTrain hit
News Summary - Pedestrian injured by bus; The driver, who was afraid of people, was hit by a train and died
Next Story