Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാട്​സ്​ആപ്​...

വാട്​സ്​ആപ്​ ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്​നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
വാട്​സ്​ആപ്​ ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്​നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്​റ്റിൽ
cancel

എടപ്പാൾ: വാട്​സ്​ആപ് ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്​നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച സംഭവത്തില്‍ ഗ്രൂപ് അഡ്മിന്‍ അടക്കം രണ്ടുപേര്‍ അറസ്​റ്റിൽ. ‘ആചാരവെടി’ പേരില്‍ 256 പേരടങ്ങുന്ന ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്​നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച കേസിലാണ് ഗ്രൂപ് അഡ്മിന്‍ കൂടിയായ എടപ്പാള്‍ കുറ്റിപ്പാല സ്വദേശി അശ്വന്ത് (21), ചങ്ങരംകുളം ആല​ങ്കോട് സ്വദേശി രാകേഷ് (40) എന്നിവരെ ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലി​​െൻറ നേതൃത്വത്തിൽ പിടികൂടിയത്​.

സംസ്ഥാന പൊലീസും സൈബര്‍വിങ്ങും നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ നഗ്​നവിഡിയോ ഷെയര്‍ ചെയ്യുന്ന ഗ്രൂപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്. ജില്ലയിലെ 15ഓളം പേര്‍ ഗ്രൂപ്പില്‍ അംഗമായതായും പൊലീസ്​ കണ്ടെത്തിയിരുന്നു. ഗ്രൂപ്പുണ്ടാക്കിയത്​ ചങ്ങരംകുളം സ്​റ്റേഷന്‍ അതിര്‍ത്തിയിലാണെന്ന് കണ്ടെത്തിയതോടെയാണ് ജില്ല​ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്തത്. 

ബി.ടെക് ബിരുദധാരിയാണ് പിടിയിലായ അശ്വന്ത്. കുട്ടികളുടെ നഗ്​നചിത്രങ്ങള്‍ കൈവശം വെക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്​. നിരോധിത സൈറ്റുകളില്‍നിന്ന്​ കുട്ടികളുടെ നഗ്​നചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ കാണുന്നതും ഷെയര്‍ ചെയ്യുന്നതും അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കേസിലുള്‍പ്പെട്ട മറ്റ്​ 13 പേര്‍ക്കെതിരെയും വിവിധ സ്​റ്റേഷനുകളില്‍ കേസെടുത്തതായി സി.​െഎ പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamchild abusePedophilia
News Summary - Pedophilia people arrested malayalam news
Next Story